കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘം അ​റ​സ്റ്റി​ൽ
Thursday, February 27, 2020 12:08 AM IST
പേ​രൂ​ർ​ക്ക​ട: കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത ശേ​ഷം തി​രി​കെ കൊ​ടു​ക്കാ​തെ ക​ട​ന്നു​ക​ള​ഞ്ഞ സം​ഘ​ത്തെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി.
നെ​ട്ട​യം സ്വ​ദേ​ശി അ​രു​ൺ (30), വി​തു​ര സ്വ​ദേ​ശി ഷെ​ഫീ​ക്ക് (31), വാ​ഴോ​ട്ടു​കോ​ണം സ്വ​ദേ​ശി കി​ര​ൺ​ദേ​വ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ആ​യി​രു​ന്നു സം​ഭ​വം. ക​ല്ലി​യൂ​ർ മു​ള്ളു​വി​ള സ്വ​ദേ​ശി അ​രു​ൺ ശേ​ഖ​റു​ടെ മാ​രു​തി ഡി​സ​യ​ർ കാ​റാ​ണ് പ്ര​തി​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​ത്. ഒ​രു സു​ഹൃ​ത്ത് മു​ഖാ​ന്ത​ര​മാ​ണ് അ​രു​ൺ ശേ​ഖ​ർ പ്ര​തി​ക​ളു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. വാ​ട​ക​യ്ക്ക് കാ​ർ ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​ക​ൾ വാ​ഹ​നം സ​മ​യ​ത്ത് കാ​ർ തി​രി​കെ കൊ​ടു​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മൊ​ബൈ​ൽ ട​വ​റും ജി​പി​എ​സ് ട്രാ​ക്ക​ർ സം​വി​ധാ​ന​വും ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് സി​ഐ ശാ​ന്ത​കു​മാ​ർ, എ​സ്ഐ ജ​യ​രാ​ജ്, എ​എ​സ്ഐ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.