കാ​ര്‍​ഷി​ക, വ്യാ​പാ​ര​ മേ​ള​യ്ക്ക് ഇ​ന്ന് തു​ട​ക്കം
Friday, February 28, 2020 12:16 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ഫാ​ര്‍​മേ​ഴ്സ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന കാ​ര്‍​ഷി​ക വ്യാ​പാ​ര​മേ​ള​യ്ക്ക് ഇ​ന്ന് തു​ട​ക്കം. ആ​നാ​ട്ട് ആ​റ് ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന മേ​ള മാ​ര്‍​ച്ച് നാ​ലി​ന് സ​മാ​പി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ളാ ചെ​യ​ര്‍​മാ​ന്‍​കെ.​രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​കും.ജി​ല്ലാ​കൃ​ഷി​ത്തോ​ട്ടം,ബ​നാ​നനഴ്സ​റി, വ​ന​ശ്രീഎ​ന്നി​വ​യു​ടെ പ്ര​ദ​ര്‍​ശ​ന സ്റ്റാ​ളു​ക​ൾമേ​ള​യി​ലു​ണ്ട്.

​കും.​വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍, മാ​തൃ​കാ ക​ര്‍​ഷ​ക​ര്‍ എ​ന്നി​വ​രു​ടെ ഉ​ത്പ​ന​ങ്ങ​ളു​ടെ വി​പ​ണ​ന​വും മേ​ള​യി​ല്‍ ഉ​ണ്ടാ​കും. കൂ​ടാ​തെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക കാ​ര്‍​ഷി​ക ക്വി​സ്‌​സും ക​ര്‍​ഷ​ക​രു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കി​ടു​ന്ന വേ​ദി​യും മേ​ള​യി​ല്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
മാ​ര്‍​ച്ച് ഒ​ന്നി​ന് രാ​വി​ലെ 10ന് ​ആ​നാ​ട് പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കാ​ര്‍​ഷി​ക ക്വി​സ് ന​ട​ത്തും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് വി​ദ്യാ​ഭ്യാ​സ പ്ര​ഭാ​ഷ​ണം. തു​ട​ര്‍​ന്ന് ക്വി​സ്‌​സ് മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ദാ​നം പ​ന​വൂ​ര്‍​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി.​കി​ഷോ​ര്‍ നി​ര്‍​വ​ഹി​ക്കും. ര​ണ്ടി​ന് വൈ​കു​ന്നേ​രം 4.30ന് ​കാ​ര്‍​ഷി​ക സ​മ്മേ​ള​നം ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​സ​ഹ​ക​ര​ണ സെ​മി​നാ​ര്‍ സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ക​ണ്‍​വീ​ന​ര്‍ കോ​ലി​യ​ക്കോ​ട് എ​ന്‍. കൃ​ഷ്ണ​ന്‍​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ക​ര്‍​ഷ​ക​ര്‍ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കും. ആ​നാ​ട് കൃ​ഷി ഓ​ഫീ​സ​ര്‍ വി.​ജ​യ​കു​മാ​ര്‍ മോ​ഡ​റേ​റ്റ​റാ​കും. 5.30ന് ​സ​മാ​പ​ന സ​മ്മേ​ള​ന​വും ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ലും സ​മ്മാ​ന​ദാ​ന​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ബി​ജു നി​ര്‍​വ​ഹി​ക്കും.