നി​ര​ത്തി​ല്‍ വീ​ണ്ടും വാ​ഹ​ന​നി​ര; യാ​ത്ര​ക്കാ​രോ​ട് പ​റ​ഞ്ഞ് മ​ടു​ത്ത് പോ​ലീ​സ്
Sunday, March 29, 2020 12:04 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സ​ന്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ൽ ഇ​ന്ന​ലെ​യും നി​ര​വ​ധി പേ​ര്‍ വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി. കൊ​റോ​ണ വൈ​റ​സ് രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത​യി​ലും ഗ്രാ​മീ​ണ​പാ​ത​ക​ളി​ലും പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.

അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​രെ പോ​ലീ​സ് മ​ട​ക്കി​യ​യ​ച്ചു. യാ​ത്രാ​പാ​സു​ക​ള്‍ ഉ​ള്ള​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പോ​കു​ന്ന​വ​രെ​യും അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ​യും ത​ട​യു​ന്നി​ല്ല. ജം​ഗ്ഷ​നു​ക​ളി​ലും മ​റ്റു​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പോ​ലും ചി​ല നേ​ര​ങ്ങ​ളി​ല്‍ തി​ര​ക്ക് കൂ​ടു​ന്നു​ണ്ട്. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ പാ​ത​യു​ടെ പ​കു​തി​ഭാ​ഗ​ത്ത് പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.