അ​ത്യാ​വ​ശ്യ​ക്കാ​ര്‍ മാ​ത്രം ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ
Sunday, March 29, 2020 12:06 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ലെ ന​ഗ​ര​സ​ഭ​യി​ലും അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​മ്യൂ​ണി​റ്റി കി​ച്ച​ൻ സം​വി​ധാ​നം ആ​രം​ഭി​ച്ചു. അ​ത്യാ​വ​ശ്യ​ക്കാ​ര്‍ മാ​ത്രം ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.​നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ഗ​വ. ബോ​യ്സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പാ​ച​കം ചെ​യ്യു​ന്ന​ത്. യൂ​ത്ത് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ക്കു​ക. 250 പേ​ര്‍​ക്കു​ള്ള ആ​ഹാ​ര​മാ​ണ് ഇ​വി​ടെ ത​യാ​റാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ തെ​രു​വി​ല്‍ ഉ​റ​ങ്ങു​ന്ന​വ​രും അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​വ​രും നി​രാ​ലം​ബ​രു​മാ​യ​വ​ര്‍​ക്ക് ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ​ണം ന​ല്‍​കും. ന​ഗ​ര​പ്ര​ദേ​ശ​ത്തെ ഒ​റ്റ​പ്പെ​ട്ട് താ​മ​സി​ക്കു​ന്ന 125 കു​ടും​ബ​ങ്ങ​ള്‍​ക്ക്, ധാ​ന്യ​കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ര്‍. ഹീ​ബ നി​ര്‍​വ​ഹി​ച്ചു.

അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ൻ പു​തി​ച്ച​ൽ ഗ​വ. യു​പി​എ​സ്‌​സി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട് താ​മ​സി​ക്കു​ന്ന നി​രാ​ലം​ബ​രാ​യ 300 പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണം ത​യാ​റാ​ക്കി വീ​ട്ടി​ൽ എ​ത്തി​ച്ച് ന​ല്‍​കി.