ലോ​ക്ക് ഡൗ​ൺ പൊ​ന്മു​ടി ബ്രൈ​മൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ച്ച​വ​ട​ക്കാ​ർ ദു​രി​ത​ത്തി​ൽ
Sunday, March 29, 2020 11:25 PM IST
പാ​ലോ​ട്: കൊ​റോ​ണ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ക് ഡൗ​ൺ നി​ല​വി​ൽ വ​ന്ന​തോ​ടെ പൊ​ന്മു​ടി ബ്രൈ​മൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ച്ച​വ​ട​ക്കാ​ർ ദു​രി​ത​ത്തി​ൽ. ടൂ​റി​സം നി​ല​ച്ച​തോ​ടെ ഇ​ങ്ങോ​ട്ട് ആ​രും വ​രു​ന്നി​ല്ല . ടൂ​റി​സ്റ്റ് മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന നി​ര​വ​ധി​പേ​രു​ടെ വ​രു​മാ​ന​മാ​ർ​ഗ​മാ​ണ് ഇ​തോ​ടെ പ​രു​ങ്ങ​ലി​ലാ​യ​ത്.
പൊ​ന്മു​ടി​യി​ലും ബ്രൈ​മൂ​റി​ലും മ​ങ്ക​യ​ത്തും എ​ത്തു​ന്ന വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള സ​ന്ദ​ർ​ശ​ക​രെ കാ​ത്ത് ല​ഘു​ഭ​ക്ഷ​ണ​വും പാ​നീ​യ​ങ്ങ​ളു​മാ​യി വ​ഴി​യ​രി​കി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച വി​ൽ​പ്പ​ന​ക്കാ​രു​ടെ അ​വ​സ്ഥ​യും പ​രി​താ​പ​ക​ര​മാ​ണ്.​ഏ​റെ​നാ​ൾ അ​ട​ഞ്ഞു​കി​ട​ന്നി​രു​ന്ന മ​ങ്ക​യം ഇ​ക്കോ ടൂ​റി​സം ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടെ തു​റ​ന്ന​തി​നു​ശേ​ഷം അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു.
ഇ​ത് ഇ​വി​ടു​ത്തെ ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഭേ​ദ​പ്പെ​ട്ട വ​രു​മാ​ന​വും ന​ൽ​കി. ബ്രൈ​മൂ​റി​ലും പൊ​ന്മു​ടി​യി​ലു​മാ​ക​ട്ടെ ദി​നം​പ്ര​തി നൂ​റ്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് സ​ഞ്ചാ​രി​ക​ൾ എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്.
എ​ന്നാ​ൽ ടൂ​റി​സം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദ്ദേ​ശം വ​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​വ​ർ​ക്ക് തൊ​ഴി​ലി​ല്ലാ​തെ​യാ​യി. നി​ത്യ​ചെ​ല​വി​നു​ള്ള വ​ക ക​ണ്ടെ​ത്താ​നാ​കാ​തെ ബു​ദ്ധി​മു​ട്ടി​ലാ​ണ് എ​ല്ലാ​വ​രും.