സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ സ​ന്ന​ദ്ധ സേ​വ​ക​നാ​യി വെ​ഞ്ഞാ​റ​മൂ​ട് സിഐ
Sunday, March 29, 2020 11:25 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ സ​ന്ന​ദ്ധ സേ​വ​ക​നാ​യി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി.​കെ. വി​ജ​യ​രാ​ഘ​വ​ൻ എ​ത്തി.
കീ​ഴാ​യി​ക്കോ​ണം സ്മി​ത ഒാ​ഡി​റ്റോ​റി​യ​ത്തി​ലെ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ടു​ക്ക​ള​യി​ലാ​ണ് ഇ​ന്ന​ലെ അ​ദ്ദേ​ഹം എ​ത്തി​യ​ത്. വി​ശ്ര​മ​മി​ല്ലാ​ത്ത ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ലും ഒ​രു മ​ണി​ക്കൂ​റോ​ളം അ​വി​ടെ ചി​ല​വ​ഴി​ച്ച അ​ദ്ദേ​ഹം ഭ​ക്ഷ​ണം വി​ള​മ്പി​യും, പൊ​തി​ക​ളാ​ക്കി​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം കൂ​ടി. ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നീ​ർ, ഷ​ജി​ൻ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.