ലോ​ക്ക്ഡൗ​ൺ: സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പാ​സ്‌ ന​ല്‍​കും
Monday, March 30, 2020 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ചു​ആ​റാം ദി​വ​സ​വും പോ​ലീ​സ് ത​ല​സ്ഥാ​ന​ത്ത് ക​ര്‍​ശ​ന​പ​രി​ശോ​ധ​ന തു​ട​രു​ന്നു. അ​തേ​സ​മ​യം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം​വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക പാ​സ്‌​ന​ല്‍​കു​മെ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ബ​ല്‍​റാം​കു​മാ​ര്‍ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. കൂ​ടാ​തെ ത​ല​സ്ഥാ​ന​ന​ഗ​ര​ത്തി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്ബോ​ധ​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി സി​റ്റി പോ​ലീ​സ് രം​ഗ​ത്തെ​ത്തി.
​ഇ​ന്ന​ലെ ലോ​ക്ക്ഡൗ​ൺ വി​ല​ക്കു ലം​ഘി​ച്ച് അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ന​ട​ത്തി​യ​തി​നു് 30 കേ​സു​ക​ൾ​ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​അ​റി​യി​ച്ചു. കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് പൂ​ജ​പ്പു​ര,ശ്രീ​കാ​ര്യം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. 20വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 17 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും, മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ളു​മാ​ണ് പോ​ലീ​സ്പി​ടി​ച്ചെ​ടു​ത്ത​ത്.
ലോ​ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന്അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍,ക​മ്പ​നി​ക​ള്‍, മ​റ്റു സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍​എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക്ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ജോ​ലി​ക​ൾ​ചെ​യ്യു​വാ​ൻ വേ​ണ്ടി മാ​ത്രം ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ഉ​ട​മ​ക​ള്‍, മാ​നേ​ജ​ർ​മാ​ർ, അ​ക്കൗ​ണ്ട​ന്‍റ് എ​ന്നി​വ​രെ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​വാ​ൻ​പോ​ലീ​സ് അ​നു​വ​ദി​ക്കും.
അ​തി​നാ​യി പോ​ലീ​സ്ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ ഫോ​ട്ടോ ഉ​ള്‍​പ്പെ​ടെ​അ​പേ​ക്ഷ ന​ല്‍​ക​ണം. ഇ​വ​ര്‍ ന​ല്‍​കു​ന്ന​അ​പേ​ക്ഷ​ക​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ശ​രി​യാ​ണെ​ന്ന്ബോ​ധ്യ​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ പാ​സു​ക​ള്‍ വി​ത​ര​ണം​ചെ​യ്യു​ക​യു​ള്ളൂ​വെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.​കോ​വി​ഡ്19 വ്യാ​പ​നം തു​ട​രു​ന്ന​സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷി​ത​മാ​യ താ​മ​സ സൗ​ക​ര്യം​ഇ​ല്ലാ​ത്ത അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി അ​വ​രെ സി​റ്റി​യി​ലെ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പു​ന​ര​ധി​വാ​സ​ക്യാ​മ്പു​ക​ൾ സ​ജ്ജീ​ക​രി​ച്ച് അ​തി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ചു. ഇ​വി​ടേ​യ്ക്ക് ഇ​രു​പ​ത്തി​നാ​ല്മ​ണി​ക്കൂ​റും പോ​ലീ​സ് സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.​അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന​സ്ഥ​ല​ത്തു​നി​ന്ന് അ​വ​രെ പു​റ​ത്താ​ക്കി​യാ​ല്‍​ഉ​ട​മ​സ്ഥ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്ക​മ്മീ​ഷ​ണ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി .
ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​വ​ശ്യ​ത്തി​ന്ശു​ദ്ധ​ജ​ലം, പാ​കം ചെ​യ്ത ഭ​ക്ഷ​ണം, വൈ​ദ്യു​തി, പാ​കം​ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ധാ​ന്യ​ങ്ങ​ൾ എ​ല്ലാം യ​ഥാ​സ​മ​യം​ജി​ല്ല ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ത്തി​ച്ചി​ട്ടു​ണ്ട്.​തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലെ എ​ല്ലാ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​താ​ത് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​നേ​രി​ട്ടെ​ത്തി​യും, ഹി​ന്ദി​യും മ​റ്റ് ഉ​ത്ത​രേ​ന്ത്യ​ൻ​ഭാ​ഷ​ക​ളി​ലും പ്രാ​വീ​ണ്യ​മു​ള്ള സൈ​ന്യ​ത്തി​ൽ നി​ന്നും​വി​ര​മി​ച്ച സൈ​നി​ക​രാ​യ ഹോം​ഗാ​ർ​ഡു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യും കോ​വി​ഡ്19 രോ​ഗ​ത്തെ കു​റി​ച്ചും,അ​തി​ന്‍റെ വ്യാ​പ​ന​ത്തെ കു​റി​ച്ചും ബോ​ധ​വ​ൽ​ക്ക​ര​ണം​ന​ല്കു​ക​യും ചെ​യ്തു.