കോ​വി​ഡ് -19: മെ​ഡി​ക്ക​ൽ കോ​ള​ജ് കാമ്പ​സ് അ​ണു​വി​മു​ക്ത​മാ​ക്കി
Monday, March 30, 2020 11:09 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് കാമ്പ​സ് അ​ണു​വി​മു​ക്ത​മാ​ക്കി. കോവി​ഡ്- 19ന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ്. ഷ​ർ​മ്മ​ദ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഇന്നലെ തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി അ​ണു​നാ​ശി​നി സ്പ്രേ ​ചെ​യ്യു​ക​യാ​യി​രു​ന്നു.
ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന കെ​ട്ടി​ടം, മ​ൾ​ട്ടി സ്പെ​ഷാലി​റ്റി ബ്ലോ​ക്ക്, സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്, ഒ.​പി ബ്ലോ​ക്ക്, നഴ്സിം​ഗ് കോ​ള​ജ് തു​ട​ങ്ങി മെ​ഡി​ക്ക​ൽ കോ​ള​ജ് കൈാ​മ്പ​സ് മു​ഴു​വ​നും അ​ണു​വി​മു​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് 19 നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രെ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലേ​യ്ക്ക് മാ​റ്റി​യി​രു​ന്നു. ഐസി​യു കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച് കൂ​ടു​ത​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള മ​റ്റു രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും വേ​ണ്ട​താ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി.