ലോ​ക്ക് ഡൗ​ൺ ലം​ഘ​നം: 91 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു
Tuesday, March 31, 2020 11:13 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ വി​ല​ക്കു ലം​ഘി​ച്ചു അ​നാ​വ​ശ്യ യാ​ത്ര ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്തു​വാ​നു​ള്ള പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.
കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ട​തും, രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കു​ന്ന​ത് . ഇ​ന്ന​ലെ വി​ല​ക്കു ലം​ഘി​ച്ച് യാ​ത്ര ചെ​യ്ത 91 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
കൂ​ട​ുത​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് നേ​മം, ശ്രീ​കാ​ര്യം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. 65 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 57 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും എ​ട്ട് ഒാ​ട്ടോ​റി​ക്ഷ​ക​ളു​മാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത് .വി​വി​ധ പെ​ൻ​ഷ​നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ട്ര​ഷ​റി​ക​ളി​ലും ബാ​ങ്കു​ക​ളി​ലും ഓ​രോ​രു​ത്ത​ർ​ക്കും നി​ശ്ച​യി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള തീ​യ​തി​ക​ളി​ൽ മാ​ത്ര​മേ ആ​ൾ​ക്കാ​ർ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​ൻ എ​ത്താ​വൂ. തീ​യ​തി​ക​ൾ എ​ല്ലാ​വ​രേ​യും ബാ​ങ്കു​ക​ളും ട്ര​ഷ​റി​ക​ളും അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​ശ്ച​യി​ച്ച ദി​വ​സ​ങ്ങ​ളി​ൽ അ​ല്ലാ​തെ വ​രു​ന്ന​വ​രെ ന​ഗ​രാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ​യും, വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ന്ന​വ​രെ മ​ട​ക്കി അ​യ​ക്കു​ക​യും ചെ​യ്യും. അ​തു​പോ​ലെ റേ​ഷ​ൻ ക​ട​ക​ളി​ലും സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ദി​വ​സ​ങ്ങി​ൽ മാ​ത്ര​മേ ജ​ന​ങ്ങ​ൾ എ​ത്താ​ൻ പാ​ടു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലെ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി.