കു​റ്റി​ക്കാ​ടി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Wednesday, April 1, 2020 10:53 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പു​ര​യി​ട​ത്തി​ലെ കു​റ്റി​ക്കാ​ടി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 5.30 വ​ലി​യ​ക​ട്ട​യ​ക്കാ​ൽ അ​യ​ണി​കു​ന്നി​ൽ വീ​ട്ടി​ൽ ലി​നു ന​ളി​നാ​ക്ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ര​യി​ട​ത്തി​ലാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ൽ അ​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്തെ കു​റ്റി​ക്കാ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യി​ത്തി​ൽ നി​ന്നും ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്ത് എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.