സി​വി​ൽ ഡി​ഫ​ൻ​സ് ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു
Wednesday, April 1, 2020 10:53 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ​സ്റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ സേ​വ​നം ന​ൽ​കു​ന്ന ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു. വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദേ​വ​ദാ​സ് ഹെ​ൽ​പ് ഡെ​സ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലെ പ്ലം​ബി​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ, കം​പ്യൂ​ട്ട​ർ ത​ക​രാ​റു​പ​രി​ഹ​രി​ക്ക​ൽ, ഭ​ക്ഷ​ണ​വി​ത​ര​ണം, ഭ​ക്ഷ​ണ​സാ​ധ​ന വി​ത​ര​ണം, മ​രു​ന്ന് വി​ത​ര​ണം, ആം​ബു​ല​ൻ​സ് സ​ർ​വീ​സ് എ​ന്നീ സേ​വ​ന​ങ്ങ​ൾ ഇ​വി​ടു​ന്നു ല​ഭി​ക്കും.അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഒാ​ഫീ​സ​ർ ന​സീ​ർ, ര​ജേ​ന്ദ്ര​ൻ​നാ​യ​ർ, അ​ജി​ത്ത്, ര​ഞ്ജി​ത്ത്, സി​വി​ൽ​ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ ശ്രീ​ജു, ശ്രീ​ജി​ത്ത്, സി​ദി​ഖ്, സ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
സ​ഹാ​യം ആ​ഴ​ശ്യ​മു​ള്ള​വ​ർ https://civildefencevjmd.wordpress.com/ 04722875101, 04722871101 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.