മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന ശു​ചീ​ക​ര​ണം ന​ട​ത്തി
Wednesday, April 1, 2020 10:53 PM IST
കാ​ട്ടാ​ക്ക​ട : മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന ശു​ചീ​ക​രി​ച്ചു. മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്ത്, സ​ബ് ട്ര​ഷ​റി, ബാ​ങ്കു​ക​ൾ, സ​പ്ലൈ​കോ പീ​പ്പി​ൾ ബ​സാ​ർ, ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ൾ, എ​ടി​എം കൗ​ണ്ട​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ശു​ചീ​ക​രി​ച്ച​ത്.
ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ, ഫി​നോ​യി​ൽ, ഡെ​റ്റോ​ൾ എ​ന്നി​വ​യു​ടെ മി​ശ്രി​ത​മാ​ണ് അ​ണു​ന​ശീ​ക​ര​ണ​ത്തി​നു​പ​യോ​ഗി​ച്ച​ത്. സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​മോ​ഹ​ന​കു​മാ​ർ, എ​ഫ്ആ​ർ​ഒ​മാ​രാ​യ അ​രു​ൺ പി.​നാ​യ​ർ, അ​ഖി​ല​ൻ, വി​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം.