സ​മൂ​ഹ അ​ടു​ക്ക​ള​യ്ക്കാ​യി നാ​ടാ​കെ കൈ​കോ​ർ​ക്കു​ന്നു
Wednesday, April 1, 2020 10:55 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ലോ​ക്ക് ഡൗ​ൺ മൂ​ലം ഭ​ക്ഷ​ണ​ത്തി​നും കു​ടി​വെ​ള്ള​ത്തി​നും ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് കീ​ഴാ​യി​ക്കോ​ണം സ്മി​ത ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്ക​ള​യ്ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ നാ​ടാ​കെ കൈ​കോ​ർ​ക്കു​ന്നു. പ​ദ്ധ​തി​യ്ക്കാ​യി വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ഹാ​യം എ​ത്തി​ച്ചു തു​ട​ങ്ങി. ഗീ​തം ഗ്രൂ​പ്പ് ക​മ്പ​നി ഒ​രു ദി​വ​സ​ത്തെ ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ക സം​ഭാ​വ​ന​യാ​യി ന​ൽ​കി. ഗീ​തം ഗ്രൂ​പ്പ് എം​ഡി ഡി.​ടി. മു​ര​ളീ​ധ​ര​നി​ൽ നി​ന്നും ഡി.​കെ. മു​ര​ളി എം​എ​ൽ​എ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സു​ജി​ത് എ​സ് കു​റു​പ്പും ചേ​ർ​ന്ന് തു​ക ഏ​റ്റു​വാ​ങ്ങി. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​നു എ​സ്.​നാ​യ​ർ, സെ​ക്ര​ട്ട​റി അ​ഷ​റ​ഫ്, വെ​ഞ്ഞാ​റ​മൂ​ട് പേ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി.​കെ.​വി​ജ​യ​രാ​ഘ​വ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്.​അ​നി​ൽ ,സു​ജാ​ത​ൻ, അം​ബി​ക ,അ​ൽ സ​ജീ​ർ ,ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു