നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി ; പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി
Wednesday, April 1, 2020 10:55 PM IST
പോ​ത്ത​ൻ​കോ​ട് : കോ​വി​ഡ് -19 ബാ​ധി​ച്ച് റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ൽ പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി.​ഇ​ന്ന​ലെ മു​ത​ൽ ത​ന്നെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.​അ​നാ​വ​ശ്യ​മാ​യി പു​റ​ത്ത് ഇ​റ​ങ്ങു​ന്ന​വ​ർ​ക്കി​രെ ശ​ക്ത​മാ​യ ന​ട​പടി​യെ​ടു​ക്കും. ഇ​പ്പോ​ൾ പോ​ത്ത​കോ​ടും പ​രി​സ​ര​വും പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. എ​സ്പി അ​ശോ​ക​ൻ,ആ​റ്റി​ങ്ങൽ ​ഡി​വൈ​എ​സ്പി ബേ​ബി,എ​സി​പി പ്ര​മോ​ദ്.​പോ​ത്ത​ൻ​കോ​ട് സി​ഐ ഡി.​ഗോ​പി,എ​സ്ഐ ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൻ​പ​തോ​ളം പോ​ലീ​സു​കാ​ർ റൂ​ട്ട് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു.