‌ജെ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് പോ​ത്ത​ൻ​കോ​ട്ട് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി
Wednesday, April 1, 2020 10:55 PM IST
പോ​ത്ത​ൻ​കോ​ട്: കോ​വി​ഡ് -19 ബാ​ധി​ച്ച് മ​ഞ്ഞ​മ​ല കൊ​ച്ചാ​ലും​മൂ​ട് സ്വ​ദേ​ശി​യാ​യ റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ത്ത​ൻ​കോ​ട്ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും ന​ഗ​ര​സ​ഭ​യു​ടെ ജെ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും പോ​ത്ത​കോ​ട്ടെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.
കാ​ട്ടാ​യി​ക്കോ​ണം ജം​ഗ്ഷ​ൻ, പോ​ത്ത​ൻ​കോ​ട് ച​ന്ത, റോ​ഡി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ, ബ​സ് സ്റ്റാ​ൻ​ഡ്, ഹോ​മി​യോ ആ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ണു​ഗോ​പാ​ല​ൻ​നാ​യ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ൽ അ​ബ്ബാ​സ്, കാ​ട്ടാ​യി​ക്കോ​ണം വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​ന്ധു​ശ​ശി, പ​ഞ്ചാ​യ​ത്തം​ഗം എ​സ്. വി. ​സ​ജി​ത്ത്, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ടി.​ആ​ർ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മ​ഞ്ഞ​മ​ല ത​ച്ച​പ്പ​ള്ളി എ​ൽ​പി സ്കൂ​ൾ, കൊ​ച്ചാ​ലും​മൂ​ട്മ​ഞ്ഞ​മ​ല പ്ര​ദേ​ശ​ങ്ങ​ൾ, വാ​വ​റ​യ​മ്പ​ലം ജു​മാ​മ​സ്ജി​ദ്, ക​ല്ലൂ​ർ ജു​മാ മ​സ്ജി​ദ്, പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തോ​ഫീ​സ്, പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​ൻ, ബ​സ് ഡി​പ്പോ, ച​ന്ത,പോ​ത്ത​ൻ​കോ​ട് കെ​എ​സ്ഇ​ബി ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ൾ ക​ഴ​ക്കൂ​ട്ടം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​വി​മു​ക്ത​മാ​ക്കി​യി​രു​ന്നു.