ടി​എം​സി ഷീ​ൽ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രി അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി
Wednesday, April 1, 2020 10:55 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: കൊ​റോ​ണ വാ​ർ​ഡി​ലെ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി മെ​ഡി​ക്ക​ൽ​കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ ടി​എം​സി ഷീ​ൽ​ഡെ​ന്ന് പേ​രി​ട്ട പ്ര​തി​രോ​ധ മ​റ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. നി​ല​വി​ൽ മാ​സ്ക്, ഗോ​ഗി​ൾ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ക​വ​ചം ഉ​ണ്ടെ​ങ്കി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും പു​റ​ത്തേ​യ്ക്ക് തെ​റി​ക്കു​ന്ന സ്ര​വ​ങ്ങ​ൾ മാ​സ്കി​ലും മ​റ്റും പ​റ്റി​പ്പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ശ്വാ​സ​കോ​ശ രോ​ഗ വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം വ​ർ​ഷ പി​ജി വി​ദ്യാ​ർ​ഥി ഡോ. ​മു​ഹ​മ്മ​ദി​ന് തോ​ന്നി​യ ആ​ശ​യ​മാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്രാ​വ​ർ​ത്തി​ക​മാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പീ​ഡ് സെ​ൽ, ഇ​ൻ​ഫെ​ക്ഷ​ൻ ക​ൺ​ട്രോ​ൾ ന​ഴ്സു​മാ​ർ, സാം​ക്ര​മി​ക രോ​ഗ വി​ഭാ​ഗം, ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ ടെ​യി​ല​റിം​ഗ് സ്റ്റാ​ഫ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​വുംസ​ഹാ​യ​വു​മാ​യെ​ത്തി​യ​തോ​ടെ ടി​എം​സി ഷീ​ൽ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ച്ചു. കൊ​റോ​ണ വാ​ർ​ഡി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി നി​ർ​മി​ച്ച ടി​എം​സി ഷീ​ൽ​ഡ് ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​കെ. അ​ജ​യ​കു​മാ​റും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ്. ഷ​ർ​മ്മ​ദും വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ടു​മാ​രാ​യ ഡോ. ​ജോ​ബി ജോ​ൺ, എ​സ്.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.