കോ​വി​ഡ്-19 മ​ര​ണം: സ്ക്രീ​നി​ങ്ങും സ്ര​വ പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചു
Wednesday, April 1, 2020 10:57 PM IST
പോ​ത്ത​ൻ​കോ​ട് : കോ​വി​ഡ്-19 ബാ​ധി​ച്ച് മ​രി​ച്ച പോ​ത്ത​ൻ​കോ​ട്ടെ അ​ബ്ദു​ൾ അ​സീ​സു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​ടെ സ്ക്രീ​നി​ങ്ങും സ്ര​വ പ​രി​ശോ​ധ​ന​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു.​പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ച്ച​പ്പ​ള്ളി ഗ​വ. എ​ൽ​പി​എ​സി​ലും ക​ലൂ​ർ യു​പി സ്കൂ​ളി​ലും വ​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ടു​ത്തി​ട്ടു​ണ്ട്. പോ​ത്ത​ൻ​കോ​ട്ട് കൊ​റോ​ണ എ​ത്തി​ച്ച​ത് ആ​ര് എ​ന്ന​തി​ൽ ദു​രൂ​ഹ​ത തു​ട​രു​ക​യാ​ണ്. അ​തി​ന് മു​ൻ​പേ ഇ​യാ​ൾ പ​ങ്കെ​ടു​ത്ത വി​വാ​ഹ,മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ളെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അ​ടു​ത്തി​ടെ വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന ആ​രെ​ങ്കി​ലു​മാ​യി ഇ​ദ്ദേ​ഹം ഇ​ട​പെ​ട്ടി​രു​ന്നോ എ​ന്ന​റി​യാ​ൻ വി​വാ​ഹ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സും,പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

വ്യ​ക​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ വി​വാ​ഹം ന​ട​ന്ന വീ​ട്ടു​കാ​രു​ടെ സ​ഹാ​യ​വും തേ​ടും. മ​ര​ണാ​ന്ത​ര ച​ട​ങ്ങി​ൽ കാ​സ​ർ​ഗോ​ഡു​കാ​ര​നും ചെ​ന്നൈക്കാ​ര​നും പ​ങ്കെ​ടു​ത്ത​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​താ​രാ​ണെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വ​രെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ർ വീ​ടു​ക​ളി​ലോ ആ​ശു​പ​ത്രി​യി​ലോ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രാ​ണെ​ന്നും അ​ന്വേ​ഷി​ക്കും.​

ചെ​ന്നൈ സ്വ​ദേ​ശി സം​സ്ഥാ​ന​ത്ത് ത​ന്നെ​യു​ണ്ടോ​യെ​ന്നും അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ​തി​വാ​യി പ​ള്ളി​യി​ൽ നി​സ്ക​രി​ക്കാ​ൻ പോ​കു​ന്ന അ​സീ​സ് അ​വി​ടെ വി​ദേ​ശ​ത്ത് നി​ന്നോ മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​വ​ന്ന ആ​രെ​ങ്കി​ലു​മാ​യോ ഇ​ട​പ​ഴ​കി​യി​രു​ന്നോ എ​ന്നും അ​ടു​ത്തി​ടെ ഗ​ൾ​ഫി​ൽ നി​ന്നും വ​ന്ന ബ​ന്ധു​വി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹം ക്ഷ​ണി​ക്കാ​നും മ​റ്റും അ​ബ്ദു​ള്‍ അ​സീ​സും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കും.

എ​ന്നാ​ൽ ആ​ബ​ന്ധു​വി​ന് യാ​തൊ​രു രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​തെ തി​രി​ച്ചു വി​ദേ​ശ​ത്തേ​യ്ക്ക് പോ​യി. പോ​ലീ​സി​ൽ നി​ന്നും വി​ര​മി​ച്ച ശേ​ഷം കൃ​ഷി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ​ഇദ്ദേഹ​ത്തി​ന്‍റെ അ​ടു​ത്ത് നി​ന്നും മ​ര​ച്ചീ​നി വാ​ങ്ങാ​ൻ നാ​ട്ടി​ലെ പ​ല​രും ചെ​ന്നി​ട്ടു​ണ്ട്.

സ​മൂ​ഹ​വു​മാ​യി ഇ​ട​പെ​ഴ​കി​യ ആ​ളാ​യ​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം നാ​ട്ടു​കാ​ർ​ക്ക് ആ​ശ​ങ്ക ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗം പ​ക​ർ​ന്ന​തെ​വി​ടെ​യെ​ന്ന് ക​ണ്ടെ​ത്താ​നും അ​തി​ന് സാ​മൂ​ഹി​ക വ്യാ​പ​ന​മി​ല്ല​ന്ന് അ​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.