ലോ​ക്ക് ഡൗ​ൺ: ഡി.​കെ. മു​ര​ളി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു
Thursday, April 2, 2020 10:47 PM IST
പാ​ലോ​ട്: ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഡി.​കെ. മു​ര​ളി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.​
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ചി​ത്ര​കു​മാ​രി, ആ​ദി​വാ​സി​മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, നെ​ടു​മ​ങ്ങാ​ട് ത​ഹ​സീ​ൽ​ദാ​ർ അ​നി​ൽ​കു​മാ​ർ, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ന​സീ​ർ, പാ​ലോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, എ​സ്ടി പ്രൊ​മോ​ട്ട​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​നി​ർ​ദി​ഷ്ട അ​ക​ലം പാ​ലി​ച്ചാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.
ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണം ഈ ​മേ​ഖ​ല​യി​ലും അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് എ​ത്തു​ന്നു​ണ്ട്. രോ​ഗി​ക​ൾ​ക്കും വ​യോ​ധി​ർ​ക്കും സ്ഥി​ര​മാ​യി മ​രു​ന്ന് കി​ട്ടു​ന്ന​തി​ന് എ​സ്ടി പ്രൊ​മോ​ട്ട​ർ​മാ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് യോ​ഗം നി​ർ​ദ്ദേ​ശി​ച്ചു. പാ​ലോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ദി​വ​സം ഈ ​മേ​ഖ​ല​ക​ളി​ൽ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ധാ​ര​ണ​യാ​യി. മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​തി​ന് പ്രാ​യാ​ധി​ക്യം ചെ​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. കി​ട്ടാ​തെ വ​രു​ന്ന​വ​ർ എ​സ്ടി പ്രൊ​മോ​ട്ട​ർ​മാ​ർ മു​ഖാ​ന്ത​രം പ്രോ​ജ​ക്ട് ഓ​ഫീ​സ​റെ അ​റി​യി​ക്ക​ണം.​റേ​ഷ​ൻ പ​ല​വ്യ​ഞ്ജ​ന കി​റ്റ് തു​ട​ങ്ങി​യ​വ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​മേ​ഖ​ല​യി​ൽ എ​ത്തു​മെ​ന്ന് ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വ​ർ​ധി​ച്ചു​വ​രു​ന്ന കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.