നെ​ടു​മ്പ​റ​മ്പ് ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ മോ​ഷ​ണം
Thursday, April 2, 2020 10:49 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കൊ​റേ​ണ പേ​ടി​യി​ൽ നാ​ടൊ​ന്നാ​കെ അ​ട​ച്ചി​രി​ക്കു​മ്പോ​ൾ ന​ഗ​രൂ​ർ നെ​ടു​മ്പ​റ​മ്പ് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മോ​ഷ​ണം. ക്ലാ​സ് മു​റി​ക​ളു​ടെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് സ്കൂ​ളി​ലെ പ്ല​സ്ടു‌​ബ്ലോ​ക്കി​ലു​ണ്ടാ​യി​രു​ന്ന പ്രോ​ജ​ക്ട​റു​ക​ൾ ക​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ളി​ൽ ശ​മ്പ​ള​ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ അ​ധ്യാ​പ​ക​ർ പ്ല​സ് ടു ​ക്ലാ​സ് മു​റി​ക​ളി​ലെ ഫാ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. നാ​ല് ക്ലാ​സ് മു​റി​ക​ളി​ലും സ്ഥാ​പി​ച്ചി​രു​ന്ന പ്രോ​ജ​ക്ട​റു​ക​ൾ ന​ഷ്ട​മാ​യി. ന​ഗ​രൂ​ർ പോ​ലീ​സും , ഫോ​റ​ൻ​സി​ക്‌വി​ദ​ഗ്ധ​രും,ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി. കൊ​വി​ഡ് -19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചതിനാൽ വാ​ച്ച്മാ​ന്‍റെ സേ​വ​ന​വും ഒ​ഴി​വാ​ക്കി​യി​രു​ന്നു.