നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ കൊ​ണ്ട് ക്യാ​മ്പു​ക​ൾ നി​റ​ഞ്ഞു
Thursday, April 2, 2020 10:50 PM IST
വി​ഴി​ഞ്ഞം: കോ​വി​ഡ് -19 നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ കൊ​ണ്ട് ക്യാ​മ്പു​ക​ൾ നി​റ​ഞ്ഞു. ക​ട​ൽ വ​ഴി​യെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​നാ​യി വീ​ടു​ക​ളി​ലേ​യ്ക്ക് വി​ട്ട​യ​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ക​ർ​ണാ​ട​ക ,ത​മി​ഴ്നാ​ട്ടി​ലെ തേ​ങ്ങാ​പ്പ​ട്ട​ണം, കൊ​ച്ചി, കാ​സ​ർ​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​തി​നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ​ത്തി. ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റി​യെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​ര​ത്തെ ക്യാ​മ്പു​ക​ൾ നി​റ​ഞ്ഞെ​ന്ന​റി​യി​ച്ച അ​ധി​കൃ​ത​ർ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു പോ​കാ​നു​ള്ള ആം​ബു​ല​ൻ​സ് എ​ത്തി​ച്ചി​ല്ല. ഇ​തോ​ടെ തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​ശേ​ഷം തു​റ​മു​ഖ​ത്ത് ക​യ​റി​യ പൂ​ന്തു​റ​യി​ൽ നി​ന്നു​ള്ള എ​ട്ട് പേ​രെ​യും, വി​ഴി​ഞ്ഞ​ത്തു നി​ന്നു​ള്ള ആ​റു പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. ക​ഴി​ഞ്ഞ മാ​സം 24 നു​ശേ​ഷം വി​ഴി​ഞ്ഞം തു​റ​മു​ഖം വ​ഴി 220 ഓ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യി വ​ന്നി​രു​ന്നു.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് വി​ട്ട​യ​ച്ച പ​ല​രും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് ക​റ​ങ്ങി ന​ട​ക്കു​ന്ന​താ​യ ആ​രോ​പ​ണ​മു​യ​ർ​ന്ന​തോ​ടെ​യാ​ണ് സം​ഘ​ത്തെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഴി​ഞ്ഞം, അ​ടി​മ​ല ത്തു​റ, ക​രിം​കു​ളം, കോ​ട്ടു​കാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ നി​രീ​ക്ഷ​ണ ക്യാ​മ്പു​ക​ൾ തു​റ​ന്നു. ഇ​വി​ട​ങ്ങ​ളി​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ ഇ​രു​ന്നൂ​റോ​ളം ആ​ൾ​ക്കാ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തീ​ര​ദേ​ശ​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു.​ത​ല​സ്ഥാ​ന​ത്തെ ക്യാ​മ്പു​ക​ളും നി​റ​ഞ്ഞ​തോ​ടെ​യാ​ണ് പു​തി​യ​താ​യി ഇ​ന്ന​ലെ തു​റ​മു​ഖ​ത്ത് വ​ന്ന​വ​രെ വീ​ടു​ക​ളി​ലേ​ക്ക് വി​ട്ട​യ​ച്ച​തെ​ന്ന് തീ​ര​ദേ​ശ പോ​ലീ​സ് അ​റി​യി​ച്ചു.