ലോ​ക്ക് ഡൗ​ണ്‍ ദി​ന​ത്തി​ലും വാ​ഹ​നാ​പ​ക​ടം: സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, April 3, 2020 1:19 AM IST
തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. നേ​മം ക​രു​മം തെ​ക്കും​ത​ല​വീ​ട്ടി​ൽ ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ (48) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹം പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ തി​രു​വ​ല്ല​ത്തി​നു സ​മീ​പം പൂ​ങ്കു​ള​ത്താ​യി​രു​ന്നു അ​പ​ക​ടം. ബ​ന്ധു​വീ​ട്ടി​ൽ ക​ഴി​യു​ന്ന മ​ക്ക​ളെ ക​ണ്ട ശേ​ഷം വീ​ട്ടി​ലേ​ക്ക് ഭാ​ര്യ​യെ​യും കൂ​ട്ടി ആ​ക്ടീ​വ സ്കൂ​ട്ട​റി​ൽ പോ​ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം.

ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നെ അ​തു​വ​ഴി അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ജ​യ​ച​ന്ദ്ര​നെ​യും ഭാ​ര്യ മ​ഞ്ചു​വി​നെ​യും നാ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജ​യ​ച​ന്ദ്ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​രു​വ​ല്ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ത്തു. മ​ക്ക​ൾ: ജ​യ​കൃ​ഷ്ണ​ൻ, ജ​യ​ല​ക്ഷ്മി.