പോ​ത്ത​ൻ​കോ​ട്ട് നി​യ​ന്ത്ര​ണം തു​ട​രും; 25 സാ​മ്പി​ളു​ക​ളി​ൽ എ​ട്ട് എ​ണ്ണം നെ​ഗ​റ്റീ​വ്
Friday, April 3, 2020 10:55 PM IST
പോ​ത്ത​ൻ​കോ​ട്: കോ​വി​ഡ് - 19 ബാ​ധി​ച്ച് മ​ഞ്ഞ​മ​ല സ്വ​ദേ​ശി​യാ​യ റി​ട്ട. പോ​ലീ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ത്ത​ൻ​കോ​ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം തു​ട​രും. മ​രി​ച്ച വ്യ​ക്തി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തി​ൽ ആ​ദ്യം ശേ​ഖ​രി​ച്ച 25 എ​ണ്ണ​ത്തി​ൽ എ​ട്ടെ​ണ്ണ​ത്തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

ആ​കെ 136 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ബാ​ക്കി ഫ​ല​ങ്ങ​ൾ തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​വി​ലെ ഒ​ന്പ​തു വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ആ​വ​ശ്യ​ക്കാ​ർ​ക്ക് തി​ര​ക്ക് കൂ​ട്ടാ​തെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം. ഈ ​സ​മ​യ​ത്തി​നു​ശേ​ഷം അ​വ​ശ്യ​വ​സ്തു​ക്ക​ൾ വേ​ണ്ട​വ​ർ 9996040664, 9996040665 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​രോ വോ​ള​ണ്ടി​യ​ർ​മാ​രോ സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ൽ​എ​ത്തി​ച്ചു ന​ൽ​കും. റേ​ഷ​ൻ ക​ട​ക​ൾ, ബാ​ങ്കു​ക​ൾ, ഫാ​ർ​മ​സി​ക​ൾ എ​ന്നി​വ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കും.

പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​ൻ , ബ​സ് സ്റ്റാ​ൻ​ഡ് , കെ​എ​സ് ഇ​ബി​ഓ​ഫീ​സ്, കൃ​ഷി ഓ​ഫീ​സ്, സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന സ്കൂ​ളു​ക​ൾ, വാ​വ​റ​അ​മ്പ​ലം ജു​മാ മ​സ്ജി​ദ്, വാ​വ​റ​അ​മ്പ​ല​ത്തെ അ​യി​രൂ​പ്പാ​റ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക്, തോ​ന്ന​യ്ക്ക​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഇ​പ്പോ​ഴും വൃ​ത്തി​യാ​ക്കു​ന്നു​ണ്ട്. ലോ​ക്ക്ഡൗ​ൺ ന​ട​പ​ടി​ക​ളും പ്ര​ദേ​ശ​ത്ത് ക​ർ​ശ​ന​മാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് റോ​ഡി​ലി​റ​ങ്ങു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡു​ക​ളി​ലും നി​യ​ന്ത​ണം തു​ട​രു​ക​യാ​ണ്. പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​ന്ന​ലെ ആ​റു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് കേ​സെ​ടു​ത്ത​താ​യി പോ​ത്ത​ൻ​കോ​ട് എ​സ്ഐ വി.​എ​സ്. അ​ജീ​ഷ് പ​റ​ഞ്ഞു. മം​ഗ​ല​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങി​യ​തി​ൽ 14 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തി​ൽ 13 വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി മം​ഗ​ല​പു​രം സി​ഐ വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു.