വി​ശു​ദ്ധ​വാ​ര തി​രു​ക​ര്‍​മ​ങ്ങ​ൾ ജ​ന​ര​ഹി​ത​മാ​യി ന​ട​ത്തും
Friday, April 3, 2020 10:55 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: വ്ളാ​ത്താ​ങ്ക​ര സ്വ​ര്‍​ഗാ​രോ​പി​ത മാ​താ ദേ​വാ​ല​യ​ത്തി​ൽ ജ​ന​ര​ഹി​ത ദി​വ്യ​ബ​ലി​ക​ള്‍ ന​ട​ത്തി. വി​ശു​ദ്ധ​വാ​ര തി​രു​ക​ര്‍​മ​ങ്ങ​ളും ജ​ന​ര​ഹി​ത​മാ​യി ന​ട​ത്തി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ശ്വാ​സി​ക​ളി​ലെ​ത്തി​ക്കാ​നു​ള​ള ശ്ര​മ​ത്തി​ലാ​ണ് തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം. ഇ​തി​നാ​യി സാ​ങ്കേ​തി​ക വൈ​ദ​ഗ്ദ്യം ല​ഭി​ച്ച യു​വാ​ക്ക​ളെ​യും രൂ​പ​ത​യു​ടെ ഓ​ണ്‍​ലൈ​ന്‍ ന്യൂ​സ് പോ​ര്‍​ട്ട​ലാ​യ കാ​ത്ത​ലി​ക് വോ​ക്സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ദി​വ്യ​ബ​ലി​ക​ള്‍ വി​ശ്വാ​സി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഓ​ശാ​ന ഞാ​യ​റി​ല്‍ രാ​വി​ലെ എ​ട്ടി​നും , പെ​സ​ഹ വ്യാ​ഴ​ത്തി​ല്‍ വൈ​കു​ന്നേ​രം ആ​റി​നും, ദു​ഖ​വെ​ള്ളി ദി​ന​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ രാ​ത്രി എ​ട്ടു മു​ത​ലു​മാ​ണ് തി​രു​ക​ര്‍​മ​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി​കാ​രി മോ​ണ്‍. വി.​പി. ജോ​സ് അ​റി​യി​ച്ചു

79,687 പേ​ർ​ക്ക്
ഭ​ക്ഷ​ണം ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ 25 സ​ർ​ക്കി​ളു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ഇ​ന്ന​ലെ 26,505 പേ​ർ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​വും 27,757 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും 25,425 പേ​ർ രാ​ത്രി​യി​ലേ​ക്ക് ഭ​ക്ഷ​ണം ‌ഉ​ൾ​പ്പ​ടെ 79,687 ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു.
ന​ഗ​ര​സ​ഭ​യു​ടെ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, ആ​ർ​സി​സി, എ​സ്എ​ടി, മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി എ​ന്നീ പ​രി​സ​ര​ങ്ങ​ൾ ജെ​റ്റ​ർ, പ​വ​ർ സ്പ്രേ​യ​ർ എ​ന്നീ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കി. ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഐ.​പി.​ബി​നു, എ​സ്.​എ​സ്. സി​ന്ധു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.