16 ലി​റ്റ​ര്‍ വാ​ഷു​മാ​യി യു​വ​തി അ​റ​സ്റ്റി​ല്‍
Saturday, April 4, 2020 11:12 PM IST
വെ​ള്ള​റ​ട: വീ​ട്ടി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 16 ലി​റ്റ​ര്‍ വാ​ഷു​മാ​യി ഗ​ര്‍​ഭി​ണി​യാ​യയു​വ​തി അ​റ​സ്റ്റി​ല്‍. കീ​ഴാ​റൂ​ര്‍ ശാ​സ്താം​കോ​ണം ചെ​റു​വ​ണ്ണൂ​ര്‍ വ​ട​ക്കേ​ക്ക​രപു​ത്ത​ന്‍​വീ​ട്ടി​ല്‍ ക​മ​ല​ത്തി​നെ (48) യാ​ണ് ആ​ര്യം​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്.​ക​ഴി​ഞ്ഞ ദി​വ​സം ആ​ര്യം​കോ​ട് സർക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ പ്ര​മോ​ദി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ്.​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ക​മ​ല​ത്തി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.എ​സ്ഐ സ​ജി, എ​എ​സ്ഐ ജ​യ​രാ​ജ്,സി​പി​ഓ സു​രേ​ഷ്കു​മാ​ര്‍, വ​നി​താപോ​ലീ​സ് അ​നു​സ്മി​ത അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.