സോ​പ്പും മാ​സ്കും വി​ത​ര​ണം ചെ​യ്തു
Saturday, April 4, 2020 11:15 PM IST
നെ​ടു​മ​ങ്ങാ​ട് : കൊ​റോ​ണ​യെ പ​ടി​ക​ട​ത്താ​ൻ വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലേ​ക്കും സോ​പ്പും മാ​സ്ക്കും ന​ൽ​കി പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​ടെ വേ​റി​ട്ട പ്ര​വ​ർ​ത്ത​നം. ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​പ്പ​ൻ​കു​ഴി വാ​ർ​ഡി​ലാ​ണ് എ​ല്ലാ വീ​ടു​ക​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ കൊ​റോ​ണ പ്ര​തി​രോ​ധ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​ഴ​മ​ല​യ്ക്ക​ൽ സു​നി​ൽ​കു​മാ​ർ ത​ന്‍റെ ഒ​രു മാ​സ​ത്തെ ഓ​ണ​റേ​റി​യം ചെ​ല​വ​ഴി​ച്ചാ​ണ് ഈ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.
പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​യി കൊ​റോ​ണ​യെ​ക്കു​റി​ച്ചും കൈ​ക​ഴു​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി​യും വി​ശ​ദീ​ക​രി​ച്ചാ​ണ് ഇ​വ ന​ൽ​കി​യ​ത്. 450 വീ​ടു​ക​ളി​ലാ​ണ് സോ​പ്പും മാ​സ്കു​ക​ളും അ​ട​ങ്ങു​ന്ന കി​റ്റ് സൗ​ജ​ന്യ​മാ​യി ന​ൽ​കി . കേ​ര​ള ആ​ർ​ട്സ് ക്ല​ബും ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​രും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ സാ​നി​റ്റൈ​സ​ർ വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. വാ​ർ​ഡി​ൽ ഒ​റ്റ​പ്പെ​ട്ട് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം വോ​ള​ന്‍റി​യ​ർ​മാ​ർ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്നും വി​ത​ര​ണം ന​ട​ത്തി വ​രു​ന്നു​ണ്ട്.