നഗരസഭാ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി 83,567 ഭ​ക്ഷ​ണ പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, April 4, 2020 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ 25 സ​ർ​ക്കി​ളു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി 27,951 പേ​ർ​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും 28,089 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും 27,523 പേ​ർ​ക്ക് രാ​ത്രി ഭ​ക്ഷ​ണ​വും ഉ​ൾ​പ്പ​ടെ 83,567 ഭ​ക്ഷ​ണ പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു.

ന​ഗ​ര​സ​ഭ​യു​ടെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് എ​ൻ​എ​സ്എ​സ് തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​രി​യും പ​ച്ച​ക്ക​റി​ക​ളും സം​ഭാ​വ​ന ചെ​യ്തു. മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ ഏ​റ്റു​വാ​ങ്ങി.​താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം. ​സം​ഗീ​ത് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി​നോ​ദ് കു​മാ​ർ, സെ​ക്ര​ട്ട​റി വി​ജു വി. ​നാ​യ​ർ, ബോ​ർ​ഡ് മെ​ന്പ​ർ എം.​കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൈ​മാ​റി​യ​ത്. സ​തേ​ണ്‍ നേ​വ​ൽ ക​മാ​ന്‍റി​ന്‍റെ അ​ഞ്ച് ചാ​ക്ക് അ​രി ക്യാ​പ്റ്റ​ൻ എ​സ്.​എ​സ്. സ​നൂ​ജ് കൈ​മാ​റി. ചാ​ക്ക കെ​എ​സ്ഇ​ബി ബ്ര​ദേ​ഴ്സും അ​ഞ്ച് ചാ​ക്ക് അ​രി സം​ഭാ​വ​ന ന​ൽ​കി. തി​രു​മ​ല പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ, മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് ആ​ന്‍​ഡ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​നും സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി. ദൂ​ര​ദ​ർ​ശ​ന്‍റെ സ​ഹാ​യം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബൈ​ജു കൈ​മാ​റി.