ന​ഗ​ര​സ​ഭ​യു​ടെ ജ​ന​കീ​യ ഹോ​ട്ട​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, April 6, 2020 11:17 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി 20 രൂ​പ​യ്ക്ക് ഉൗ​ണ് ല​ഭി​ക്കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ൽ ഇ​ന്ന് മു​ത​ൽ ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന്മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.
ന​ഗ​ര​സ​ഭ​യും കു​ടും​ബ​ശ്രീ​യും ചേ​ർ​ന്നാ​ണ് ഹോ​ട്ട​ലി​ന്‍റെ ന​ട​ത്തി​പ്പ്. ഓ​വ​ർ ബ്രി​ഡ്ജി​ന് സ​മീ​പ​മു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ബി​ൽ​ഡിം​ഗി​ലാ​ണ് ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജ​ന​കീ​യ ഹോ​ട്ട​ൽ ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​രം​ഭി​ക്കു​ന്ന​ത്. 25 രൂ​പ​യ്ക്ക് ജ​ന​കീ​യ ഹോ​ട്ട​ലി​ൽ നി​ന്നും ഉൗ​ണ് വീ​ടു​ക​ളി​ലെ​ത്തും. ലോ​ക്ക് ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടും​ബ​ശ്രീ ജീ​വ​ന​ക്കാ​ർ​ക്ക് പു​റ​മേ ന​ഗ​ര​സ​ഭ​യു​ടെ വോ​ള​ന്‍റി​യ​ർ​മാ​രും ഹോം ​ഡെ​ലി​വ​റി​യ്ക്കാ​യി ജ​ന​കീ​യ ഹോ​ട്ട​ലി​നെ സ​ഹാ​യി​ക്കും. തു​ട​ക്ക​ത്തി​ൽ ബ​ഡ്ജ​റ്റ് ഉൗ​ണ് മാ​ത്ര​മാ​ണ് ആ​രം​ഭി​ക്കു​ന്ന​തെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​ർ വ​രു​ന്ന​ത​നു​സ​രി​ച്ച് കു​റ​ഞ്ഞ നി​ര​ക്കി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ​വും രാ​ത്രി ഭ​ക്ഷ​ണ​വും ഇ​വി​ടെ നി​ന്ന് ല​ഭ്യ​മാ​കും. ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​തി​ന് ഫോ​ൺ: 7034001843, 7012285498, 6235740810.