ലോ​ക്ക് ഡൗ​ൺ ​ലം​ഘ​നം: 108 പേ​ർ​ക്കെ​തി​രെ കേ​സ്
Monday, April 6, 2020 11:21 PM IST
തി​രു​വ​ന​ന്ത​പു​രം : ലോ​ക്ക്ഡൗ​ൺ വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്തു​വാ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ പോ​ലീ​സ് ക​ർ​ശ​ന​മാ​ക്കി. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​ല​ക്കു ലം​ഘ​നം ന​ട​ത്തി​യ 108 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ കേ​സെ​ടു​ത്തു.
ഇ​തി​ൽ 13 പേ​ർ​ക്കെ​തി​രെ വി​ല​ക്കു ലം​ഘി​ച്ച് പ്ര​ഭാ​ത സ​വാ​രി ന​ട​ത്തി​യ​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​വും അ​നാ​വ​ശ്യ​യാ​ത്ര ചെ​യ്ത 29 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
ന​ഗ​ര​ത്തി​ലെ വി​വി​ധ റ​സി​ഡ​ന്‍റ്സ് അ​സ്‌​സോ​സി​യേ​ഷ​നി​ലെ 100 അം​ഗ​ങ്ങ​ളു​മാ​യി ഇ​ന്ന​ലെ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് ന​ട​ത്തി.
എ​ല്ലാ​വ​രും സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും, ദുഃ​ഖ​വെ​ള്ളി, ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കി വീ​ട്ടി​ലി​രു​ന്നു പ്രാ​ര്‍​ത്ഥി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
പ്ര​ഭാ​ത​സ​വാ​രി ന​ട​ത്തി​യ13 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​ല്‍ ല്‍ ​മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മൂ​ന്നും മ​ണ്ണ​ന്ത​ല മൂ​ന്ന് ശ്രീ​കാ​ര്യം ര​ണ്ട് വ​ട്ടി​യൂ​ര്‍​ക്കാ​വ് ര​ണ്ട് പൂ​ജ​പ്പു​ര ഒ​ന്നും കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം ഇ​ന്ന​ലെ 79 പേ​ർ​ക്കെ​തി​രെ കേ​സു​ക​ൾ എ​ടു​ത്ത​തി​ൽ, കൂ​ടു​ത​ൽ കേ​സു​ക​ൾ എ​ടു​ത്ത​ത് വ​ഞ്ചി​യൂ​ര്‍, ത​മ്പാ​നൂ​ര്‍, പൂ​ന്തു​റ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. 82 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 79 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ര​ണ്ട് ഒാ​ട്ടോ​റി​ക്ഷ​ക​ളും ഒ​രു കാ​റു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
സ​ര്‍​വീ​സ്കു​ടും​ബ പെ​ന്‍​ഷ​നു​ക​ള്‍​ക്ക് ട്ര​ഷ​റി​ക​ളി​ല്‍ പോ​കു​ന്ന​വ​ര്‍ പി​ടി​എ​സ് ബി ​അ​ക്കൗ​ണ്ട് ന​മ്പ​ര്‍ എ​ട്ടി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യും പി​ടി​എ​സ്ബി അ​ക്കൗ​ണ്ട് ന​മ്പ​ര്‍ ഒ​ന്പ​തി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ അ​ഞ്ച് വ​രെ​യും മാ​ത്ര​മേ പോ​കാ​ന്‍ പാ​ടു​ള്ളൂ.