പൊ​ന്മു​ടിയിലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം: അ​ധി​കൃ​ത​ർ സന്ദർശനം നടത്തി
Tuesday, April 7, 2020 11:49 PM IST
വി​തു​ര : പൊ​ന്മു​ടി​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ എ​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ, ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ള്‍ സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച​ക്കു വ​ന്ന​ത്. സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ച്ചു കൊ​ണ്ടു ന​ട​ന്ന അ​വ​ലോ​ക​ന​ത്തി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള​വ​ത​രി​പ്പി​ച്ചു.

ഇ​വ​ര്‍​ക്ക് ചി​കി​ത്സ​ക്കും മ​റ്റ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും 18കി​ലോ​മീ​റ്റ​ര്‍ മ​ല​യി​റ​ങ്ങി വി​തു​ര​യി​ലെ​ത്തേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. പ​ച്ച​ക്ക​റി, മ​റ്റ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കെ​ല്ലാം ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഇ​വ​ര്‍ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യി ആ​ഴ്ച്ച​യി​ലൊ​രു ദി​വ​സം ഹോ​ര്‍​ട്ടി​കോ​ര്‍​പ്പി​ന്‍റെ പ​ച്ച​ക്ക​റി വ​ണ്ടി​യും സ​ഞ്ച​രി​ക്കു​ന്ന മാ​വേ​ലി സ്റ്റോ​റും പൊ​ന്മു​ടി​യി​ലെ​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി.

ആ​ദ്യ പ​ടി​യെ​ന്നോ​ണം ഒ​രു വ​ണ്ടി നി​റ​യെ പ​ച്ച​ക്ക​റി​ക​ളെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്തു. റേ​ഷ​ന്‍ ക​ട​വ​ഴി സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ.​കു​ഞ്ഞു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വോ​ള​ന്‍റി​യ​ര്‍​മാ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​വ​ലോ​ക​നം ന​ട​ത്തി​യ​ത്.