ക​ച്ച​വ​ട​ത്തി​നാ​യി ഇ​ത​രസം​സ്ഥാ​നത്തു​ നി​ന്നെ​ത്തി​യ സം​ഘ​ത്തെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ടാ​നു​ള്ള ശ്ര​മം ത​ട​ഞ്ഞു
Tuesday, April 7, 2020 11:49 PM IST
വെ​ള്ള​റ​ട:​ ക​ച്ച​വ​ട​ത്തി​നാ​യി കൈ​ക്കു​ഞ്ഞു​ങ്ങ​ള്‍ ഉ​ൾ​പ്പ​ടെ ഇ​ത​ര സം​സ്ഥാ​ത്തു​നി​ന്നെ​ത്തി​യ സം​ഘ​ത്തെ കു​ടി​വെ​ള്ള സം​വി​ധാ​നം ത​ട​ഞ്ഞ് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഇ​റ​ക്കി​വി​ടാ​നു​ള്ള
ശ്ര​മം പോ​ലീ​സും പ​ഞ്ചാ​യ​ത്തു അ​ധി​കൃ​ത​രും ത​ട​ഞ്ഞു.​പാ​ലി​യോ​ട്ടി​ലാ​ണ് സം​ഭ​വം. ഫ​ര്‍​ണി​ച്ച​ര്‍ ക​ച്ച​വ​ട​ത്തി​നാ​യി ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്ന് ര​ണ്ടു മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് പാ​ലി​യോ​ടി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന സം​ഘ​ത്തി​ല്‍ കൈ​ക്കു​ഞ്ഞു​ങ്ങ​ളും സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ പ​തി​ന​ഞ്ച് പേ​രു​ണ്ട്.
പാ​ലി​യോ​ടി​ല്‍ വാ​ട​ക​ക്ക് ത​ക​ര​ഷെ​ഡി​ല്‍ വാ​ട​ക​ക്കു താ​മ​സി​ച്ചു വ​രി​ക​വേ​യാ​യി​രു​ന്നു ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. ക​ച്ച​വ​ടം​ന​ട​ത്താ​നോ തി​രി​കെ നാ​ട്ടി​ലേ​ക്കു പോ​കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യ സം​ഘം വാ​ട​ക കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ വ​ല​യു​ക​യാ​യി​രു​ന്നു.
വാ​ട​ക​കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ഷെ​ഡി​ല്‍ നി​ന്നു ഇ​റ​ക്കി​വി​ടാ​നു​ള്ള ഉ​ട​മ​യു​ടെ ശ്ര​മം പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് ത​ട​ഞ്ഞി​രു​ന്നു.​
തൊ​ട്ട​ടു​ത്ത​ദി​വ​സം ഉ​ട​മ കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​ന്ന സം​വി​ധാ​നം ത​ട​യു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് സം​ഘം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വെ​ള്ളം ല​ഭി​ക്കു​ന്ന സം​വി​ധാ​നം പു​ന​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.​
സം​ഘ​ത്തി​ന് നാ​ട്ടി​ലേ​ക്കു​മ​ട​ങ്ങാ​ന്‍ ക​ഴി​യു​ന്ന​തു​വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ​സ്. അ​രു​ണ്‍, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ണ​വാ​രി ബി​നു,പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി ഹ​രി​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍​എ​ത്തി​ച്ചു​ന​ല്‍​കി.