ക​ന​ത്ത മ​ഴ: താ​ഴ്​ന്ന പ്രദേശങ്ങൾ വെ​ള്ളത്തിൽ
Friday, May 22, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം:ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. അ​ണ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ തു​റ​ന്നു​വി​ട്ട​തോ​ടെ ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ന​ദി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ​തോ​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. രാ​വി​ലെ ഏ​ഴു​മു​ത​ൽ വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി.

ഇ​ന്ന​ലെ പ​ക​ൽ മ​ഴ​യു​ണ്ടാ​യി​ല്ല.​വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​ങ്ങി​യ​ത്. ന​ഗ​ര​ഭാ​ഗ​ങ്ങ​ളി​ൽ പാ​തി​ര​യോ​ടെ മ​ഴ തു​ട​ങ്ങി. വ​ന​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്തി​റ​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ലെ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു​വി​ട്ടു.​പു​ല​ർ​ച്ചെ ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ അ​രു​വി​ക്ക​ര​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു.​നാ​ലു ഷ​ട്ട​റു​ക​ൾ 1.25 മീ​റ്റ​ർ വീ​ത​വും അ​ഞ്ചാ​മ​ത്തെ ഷ​ട്ട​ർ ഒ​രു മീ​റ്റ​റും തു​റ​ന്നു.

തു​ട​ർ​ന്ന് ക​ര​മ​ന​യാ​റി​ലേ​യും കി​ള്ളി​യാ​റി​ലേ​യും ജ​ല നി​ര​പ്പ് ഉ​യ​ർ​ന്നു. ര​ണ്ട് ന​ദി​ക​ളി​ലേ​ക്കും എ​ത്തു​ന്ന തോ​ടു​ക​ളി​ലെ ജ​ല നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ സ​മീ​പ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ മു​ന്നു മു​ത​ൽ ക​യ​റി​തു​ട​ങ്ങി.

ത​ന്പാ​നൂ​ർ എ​സ്എ​സ് കോ​വി​ൽ റോ​ഡ്, കി​ള്ളി​പ്പാ​ലം ബ​ണ്ട് റോ​ഡ്, ക​രി​മ​ഠം കോ​ള​നി, അ​ട്ട​കു​ള​ങ്ങ​ര, കോ​സ്മോ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ബ​ണ്ട്, ക​ണ്ണ​മ്മൂ​ല, തൊ​ഴു​വ​ൻ​കോ​ട് മ​ണ്ണാ​മൂ​ല, പൈ​പ്പി​ൻ​മൂ​ട്, പൂ​ജ​പ്പു​ര​യു​ടെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പേ​രൂ​ർ​ക്ക​ട മ​ണി​ക​ണ്ഠേ​ശ്വ​ര​ത്ത് 25 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

ചാ​ക്ക ബൈ​പ്പാ​സി​ൽ നി​ന്ന് പാ​ള​യ​ത്തേ​ക്കു​ള്ള റോ​ഡി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. ബൈ​പാ​സി​നു സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി.​വാ​മ​ന​പു​രം ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് തീ​ര​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ​ല​യി​ട​ത്തും കൃ​ഷി നാ​ശ​മു​ണ്ടാ​യി.