ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ
Friday, May 22, 2020 11:35 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ മൂ​ന്നു പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​തി​ലൂ​ടെ ജി​ല്ല​യി​ൽ വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യം ആ​ദ്യം വി​ത​ര​ണം ചെ​യ്യു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ .

1875 വീ​ട്ട​മ്മ​മാ​ർ​ക്ക് 800 രൂ​പ വി​ല​യു​ള്ള 10 വീ​തം ഗ്രോ​ബാ​ഗ് 75% സ​ബ്സി​ഡി​യോ​ടെ 200 രൂ​പ​യ്ക്കും, 200 രൂ​പ വി​ല​യു​ള്ള തെ​ങ്ങി​ൻ​തൈ​യും കോ​ട്ടൂ​ർ​ക്കോ​ണം ബ​ഡ്മാ​വും ബ​ഡ്പേ​ര തൈ​യും 1000 പേ​ർ​ക്ക് 75% സ​ബ്സി​ഡി​യോ​ടെ 50 രൂ​പ​യ്ക്കും,100 രൂ​പ വി​ല​യു​ള്ള ജൈ​വ​വ​ളം അ​ഞ്ചു കി​ലോ പു​ഷ്ടീ​ക​രി​ച്ച ചാ​ണ​കം 75% സ​ബ്സി​ഡി​യോ​ടെ 2000 പേ​ർ​ക്കു​മാ​ണ് ന​ഗ​ര​സ​ഭ ല​ഭ്യ​മാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മേ​ലാം​കോ​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ നി​ർ​വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.​മ​ധു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ആ​രോ​ഗ്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ഹ​രി​കേ​ശ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, സു​നി​ൽ, ടി.​ആ​ർ.​സു​രേ​ഷ് ,ആ​നി ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ 39 വാ​ർ​ഡി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഴു​വ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ഗ്രോ​ബാ​ഗും മ​റ്റു ന​ടീ​ൽ വ​സ്തു​ക്ക​ളും എ​ത്തി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.