ഇ​റ​ച്ചിവി​ല നി​ശ്ച​യി​ച്ചു; അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ൽ ന​ട​പ​ടി
Friday, May 22, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​റ​ച്ചി വി​ല നി​ശ്ച​യി​ച്ചു. മ​ത്സ്യം, പോ​ത്തി​റ​ച്ചി, കോ​ഴി ഇ​റ​ച്ചി എ​ന്നി​വ​യ്ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​റ​ച്ചി വി​ല നി​ശ്ച​യി​ച്ച​താ​യും ക​ള​ക്ട​ർ അ​റി​യി​ച്ചു.

അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യി ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​റ​ച്ചി വ്യാ​പാ​രി​ക​ൾ വി​ൽ​പ്പ​ന​വി​ല നി​ർ​ബ​ന്ധ​മാ​യും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.മ​ത്സ്യ​യി​ന​ങ്ങ​ളു​ടെ വി​ല മ​ത്സ്യ​ഫെ​ഡ് നി​ശ്ച​യി​ക്കും . ഇ​ക്കാ​ര്യ​ത്തി​ൽ പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

പ​രാ​തി​പ്പെ​ടേ​ണ്ട ന​മ്പ​രു​ക​ൾ:​തി​രു​വ​ന​ന്ത​പു​രം 9188527335,സി. ​ആ​ർ​ഒ സൗ​ത്ത് 9188527332,സി​ആ​ർ​ഒ നോ​ർ​ത്ത് 9188527334,ചി​റ​യി​ൻ​കീ​ഴ് 9188527336,നെ​യ്യാ​റ്റി​ൻ​ക​ര 9188527329, നെ​ടു​മ​ങ്ങാ​ട് 9188527331,കാ​ട്ടാ​ക്ക​ട 91 88 52 7330,വ​ർ​ക്ക​ല 9188527338.