സ്പെ​ഷ​ല്‍ ഡ്രൈ​വ്: മാ​സ്ക്ക് ധ​രി​ക്കാ​ത്ത 608 പേ​ര്‍ പി​ടി​യി​ല്‍
Friday, May 22, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ കോ​വി​ഡ് 19 സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി സ​ഞ്ച​രി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​വാ​നാ​യി സി​റ്റി പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ സ്പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ 608 പേ​ര്‍ പി​ടി​യി​ലാ​യി. ഇ​വ​രു​ടെ പേ​രി​ല്‍ പെ​റ്റി കേ​സു​ക​ള്‍ ചാ​ര്‍​ജ് ചെ​യ്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നും ത​ല​സ്ഥാ​ന​ത്തെ​ത്തി ഹോം​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ നി​രീ​ക്ഷ​ണം പോ​ലീ​സ് ശ​ക്ത​മാ​യി തു​ട​രു​ന്ന​താ​യും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും മാ​സ്ക്ക് ധ​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ചു ‌പ​ല​രും പു​റ​ത്തി​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സി​റ്റി പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ സ്പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ മാ​സ്ക്ക് ധ​രി​ക്കാ​തെ​യും, ശ​രി​യാ​യ രീ​തി​യി ല്‍ധ​രി​ക്കാ​തെ വെ​റു​തെ മാ​സ്ക്കി​ട്ടു ന​ട​ന്ന​വ​രു​മാ​യ 608 പേ​ര്‍​ക്കെ​തി​രെ പെ​റ്റി കേ​സു​ക​ളെ​ടു​ത്തു.

മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​നു കൂ​ടു​ത​ല്‍ കേ​സു​ക​ളെ​ടു​ത്ത​ത് ശ്രീ​കാ​ര്യം, കോ​വ​ളം, ഫോ​ര്‍​ട്ട് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. ലോ​ക്ക്ഡൗ​ൺ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ ഒ​ന്പ​തു പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​വും സി​റ്റി​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളെ​ടു​ത്തു. അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നും വി​ദേ​ശ​ത്ത് നി​ന്നും, റോ​ഡ് മാ​ര്‍​ഗ​വും, വി​മാ​ന മാ​ര്‍​ഗ​വും, ക​പ്പ​ല്‍ മാ​ര്‍​ഗ​വും, ത​ല​സ്ഥാ​ന​ത്തെ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞു വ​രു​ന്ന​വ​രു​ടെ നി​രീ​ക്ഷ​ണം പോ​ലീ​സ് ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​യും എ​സ്എ​ച്ച്ഓ മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​മൈ​ത്രി സി​ആ​ർ​ഒ മാ​രും, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രും മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഓ​രോ സ്റ്റേ​ഷ​ൻ​പ​രി​ധി​യി​ലും ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ ദി​വ​സേ​ന, അ​വ​ർ വീ​ട്ടി​ൽ ത​ന്നെ ക​ഴി​യു​ന്നു​ണ്ടോ, എ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു.

ഇ​വ​രി​ല്‍ എ​ണ്‍​പ​ത് ശ​ത​മാ​നം പേ​രും സൈ​ബ​ര്‍ ഡോം ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത ബി ​സേ​ഫ് എ​ന്ന മൊ​ബൈ​ല്‍ ആ​പും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ​സേ​തു ആ​പും ഡൗ​ണ്‍​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ഹോം​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം ന​ട​ത്തു​ന്നു​ണ്ടോ എ​ന്ന​റി​യാ​നാ​ണ് ഈ ​ആ​പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ബി ​സേ​ഫ് ആ​പി​ലൂ​ടെ സി​റ്റി സൈ​ബ​ര്‍ സെ​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ളേജ്, ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി ര​ണ്ടു പേ​രാ​ണ് ഹോം ​ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് പി​ടി​യി​ലാ​യ​ത്.

ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന എ​ല്ലാ​വ​രും സു​ര​ക്ഷാ ആ​പു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണെ​ന്നും, ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ത്ത​വ​ര്‍​ക്കെ​തി​രെ​യും ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.