മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ടെ​ന്ന് മേ​യ​ർ; തു​റ​ന്ന​ത് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലെ​ന്ന് മ​ന്ത്രി
Sunday, May 24, 2020 2:25 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യി​ൽ അ​ണ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ​പ്പോ​ൾ രാ​ത്രി​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്നു​വി​ട്ട​തി​നെ​തി​രേ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ രം​ഗ​ത്തു​വ​ന്നു. ആ​ലോ​ച​ന​യി​ല്ലാ​തെ​യാ​ണ് ഡാ​മു​ക​ൾ തു​റ​ന്ന​തെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ല്ലെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. അ​ണ​ക്കെ​ട്ട് തു​റ​ന്നു വി​ടു​ന്ന കാ​ര്യം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ ജ​ന​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡാം ​തു​റ​ക്കേ​ണ്ടി വ​ന്ന​ത് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ശേ​ഷ​മാ​ണ് അ​ണ​ക്കെ​ട്ട് തു​റ​ന്ന​തെ​ന്ന് ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ല. എ​ല്ലാ പ്രോ​ട്ടോ​കോ​ളു​ക​ളും പാ​ലി​ച്ചി​ട്ടു​ണ്ട്. ഡാം ​തു​റ​ക്കു​ന്ന കാ​ര്യം പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്ന​താ​യും ക​ള​ക്ട​ർ പ​റ​ഞ്ഞു. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത് കി​ള്ളി​യാ​ർ ക​ര ക​വി​ഞ്ഞൊ​ഴു​കി​യ​ത് കൊ​ണ്ടാ​ണെ​ന്നും ഇ​തി​ന് അ​രു​വി​ക്ക​ര ഡാം ​തു​റ​ന്ന​തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് ജ​ല​അ​ഥോ​റി​റ്റി പ​റ​യു​ന്ന​ത്.

നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ​യി​ൽ പാ​തി​രാ​ത്രി ക​ഴി​ഞ്ഞ​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ൾ ഒ​ന്നേ​കാ​ൽ മീ​റ്റ​ർ വീ​തം തു​റ​ന്നു​വ​ച്ചു. പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ ന​ഗ​ര​ത്തി​ൽ ന​ദി​ക്ക​ര​യി​ലും തു​ട​ർ​ന്ന് വീ​ടു​ക​ൾ​ക്കു​ള്ളി​ലേ​ക്കും വെ​ള്ളം ഉ​യ​ർ​ന്നു. നേ​രം വെ​ളു​ത്ത​തോ​ടെ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കു​റ​ഞ്ഞു. രാ​വി​ലെ ഏ​ഴോ​ടെ ക​യ​റി​യ വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ലൊ​രി​ട​ത്തും മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് ഉ​ണ്ടാ​യി​ല്ല. പോ​ലീ​സ് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​തി​നെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ല.​വ​ന​ത്തി​നു​ള്ളി​ൽ മ​ഴ പെ​യ്യു​ക​യും നെ​ടു​മ​ങ്ങാ​ട് 22 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ പെ​യ്യു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് അ​ണ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ലി​യ മ​ഴ മൂ​ന്നു നാ​ൾ തു​ട​ർ​ന്നാ​ൽ ന​ഗ​രം വെ​ള്ള​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പ​ര​ക്കു​ന്ന​ത്.