പി​ഞ്ചു​കു​ഞ്ഞു​മാ​യി അ​മ്മ ട്രെ​യി​​നു മു​ന്നി​ൽ ചാ​ടി: കു​ഞ്ഞു മ​രി​ച്ചു
Sunday, May 24, 2020 2:25 AM IST
പാ​റ​ശാ​ല: പി​ഞ്ചു കു​ഞ്ഞു​മാ​യി ജീ​വ​നൊ​ടു​ക്കാ​നാ​യി ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി​യ മാ​താ​വ് ര​ക്ഷ​പ്പെ​ട്ടു. കു​ഞ്ഞു ആ​ച്ചി (മൂ​ന്നു മാ​സം ) മ​രി​ച്ചു.
പാ​റ​ശാ​ല മു​രി​യ​ങ്ക​ര വെ​ട്ടു​വി​ള വീ​ട്ടി​ൽ അ​മ്പി​ളി (19 )ആ​ണ് കു​ഞ്ഞു​മാ​യി ട്രെയി​നു മു​ന്നി​ൽ ചാ​ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 3 .30 ന് ​പാ​റ​ശാ​ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം.​റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്കാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നി​ന് മു​ന്നി​ൽകു​ഞ്ഞു​മാ​യി ചാ​ടു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഷ​നി​ൽ നി​ർ​ത്തു​വാ​നാ​യി വേ​ഗ​ത കു​റ​ച്ചു​വ​ന്ന ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി​യ ഇ​രു​വ​രേ​യും എ​ൻ​ജി​നി​ൽ ത​ട്ടി ട്രെ​യി​നി​ന്‍റെ ഇ​രു​വ​ശ​ത്തേ​ക്കു​മാ​യി തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കു​ഞ്ഞു ത​ത്ക്ഷ​ണം മ​രി​ക്കു​ക​യും ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​മ്പി​ളി​യെ നാ​ട്ടു​കാ​ർ പ​റ​ശാ​ല താ​ലൂ ക്ക് ​ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു .കു​ടും​ബ പ്ര​ശ​ന​മാ​ണ്ആ​ത്മ​ഹ​ത്യ​ശ്ര​മ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പാ​റ​ശാ​ല പോ​ലീ​സ്കേ​സെ​ടു​ത്തു.