കർണാടകയിൽനിന്നു വന്ന യു​വാ​വ് തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍
Tuesday, May 26, 2020 1:30 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ നാ​റാ​ണി​യി​ല്‍ യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​വി​ഡ് ബാ​ധി​ത​നെ​ന്ന് സം​ശ​യം. ചെ​റൂ​വു​ക്കോ​ണ​ത്ത് ചെ​ല്ല​പ്പ​ന്‍-​രാ​ധ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ രാ​ജേ​ഷി (35) നെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ര്‍​ണാ​ടക​യി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന രാ​ജേ​ഷ് ഞാ​യ​റാ​ഴ്ച്ച പു​ല​ര്‍​ച്ചെ നാ​ട്ടി​ല്‍ എ​ത്തി​യ ശേ​ഷം വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ച​താ​യാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പ്ര​ദേ​ശ​ത്ത് ദു​ര്‍​ഗ​ന്ധം വ​മി​ച്ച​ത്തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. നാ​ട്ടി​ല്‍ വ​രാ​നാ​യി പാ​സി​ന് അ​പേ​ക്ഷി​ച്ചു​വെ​ങ്കി​ലും പാ​സ് കി​ട്ടു​ന്ന​തി​ന് മു​ന്പേ​ത​ന്നെ നാ​ട്ടി​ലെ​ത്തി​യ രാ​ജേ​ഷ് ആ​രോ​ഗ്യ വ​കു​പ്പ് അ​തി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നി​ല്ല എ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജേ​ഷ് കോ​വി​ഡ് ബാ​ധി​ത​നാ​ണോ എ​ന്ന്‌ സം​ശ​യി​ക്കു​ന്ന​താ​യും സ്ഥ​ല​ത്തെ​ത്തി​യ മാ​രാ​യ​മു​ട്ടം പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​ഞ്ഞു. അ​തി​നാ​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മാ​ത്ര​മേ മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ത​യാ​റാ​ക്കാ​നാ​കൂ.

എ​ന്നാ​ല്‍ മൃ​ത​ദേ​ഹം ആ​ര് അ​ഴി​ച്ചി​ധ​ക്കും എ​ന്ന പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ത​ര്‍​ക്കം കാ​ര​ണം രാ​ത്രി വൈ​കി​യും ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല.