ക​ള​ക്ട​റേ​റ്റി​ലെ കോ​വി​ഡ്- 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ക​രെ യാ​ത്ര​യാ​ക്കി
Tuesday, May 26, 2020 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നൊ​പ്പം ക​ള​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ യാ​ത്ര​യാ​ക്കി. മാ​ര്‍​ച്ച് 12 മു​ത​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 24പേ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം ക​ള​ക്ട​റേ​റ്റി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലും കാ​ള്‍ സെ​ന്‍റ​റി​ലും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. പ്ര​ത്യേ​ക കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലാ​ണ് ഇ​വ​ര്‍ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത്. ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണി​വ​ര്‍.
ജി​ല്ല​യി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​ട​ങ്ങു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ലാ മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ബോ​ര്‍​ഡ് വ​ഴി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട​ര മാ​സ​മാ​യി എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​നം.ക​ള​ക്ട​ര്‍ എ​ല്ലാ​വ​ര്‍​ക്കും ആ​ശം​സ​ക​ളും ന​ന്ദി​യും അ​റി​യി​ച്ചു.
കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് വി​ദ്യാ​ര്‍​ഥിക​ള്‍പ​റ​ഞ്ഞു. ക​ണ്‍​ട്രോ​ള്‍ റൂ​മി​ലും കാ​ള്‍ സെ​ന്‍റ​റി​ലും പ്ര​വ​ര്‍​ത്തി​ക്കാ​നാ​യി പു​തു​താ​യി 12 വോ​ള​ന്‍റി​യ​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍​ക്കു​വേ​ണ്ട പ​രി​ശീ​ല​നം ന​ല്‍​കി​യ​താ​യും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ലാ​ലി​മോ​ള്‍ അ​റി​യി​ച്ചു.