വീ​ട് ക​ത്തി​ച്ച ഗൃ​ഹ​നാ​ഥ​ൻ മ​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു
Tuesday, May 26, 2020 11:14 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വീ​ടി​ന് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​വ​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഗൃ​ഹ​നാ​ഥ​ൻ മ​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലും പ്ര​തി.​
ആ​ന​ച്ച​ൽ മ​ണ​ക്കു​ന്ന് ക​ട്ട​യ്ക്കാ​ലി​ൽ വീ​ട്ടി​ൽ അ​നി​ൽ കു​മാ​ർ (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വീ​ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്ന​ന്ന് പ്ര​തി സ​മ്മ​തി​ച്ചു.​
വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​രു സ്കൂ​ട്ട​റും പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു.​ഇ​തി​നി​ട​യി​ലാ​ണ് മ​ക​ളു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.​നേ​ര​ത്തെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​ച്ചി​രു​ന്നു.
​ഇ​യാ​ൾ​ക്കെ​തി​രെ അ​ബ്കാ​രി കേ​സും എ​ടു​ത്തി​ട്ടു​ണ്ട് പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.