യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Wednesday, May 27, 2020 11:39 PM IST
നെ​ടു​മ​ങ്ങാ​ട് : പ്ര​വാ​സി​ക​ൾ​ക്കു​ള്ള ക്വാ​റ​ന്‍റൈ​ൻ ചെ​ല​വ് പ്ര​വാ​സി​ക​ൾ ത​ന്നെ വ​ഹി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ന​ട​യി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു .മു​ൻ യു​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​മ​ഹേ​ഷ് ച​ന്ദ്ര​ൻ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ന്നൂ​ർ​ക്കോ​ണം സ​ജാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹാ​ഷിം റ​ഷീ​ദ്, നെ​ടു​മ​ങ്ങാ​ട്താ​ഹി​ർ, ഉ​ണ്ണി കെ. ​നാ​യ​ൻ, നൗ​ഫ​ൽ, മ​നു പു​ലി​പ്പാ​റ, ഷി​യാ​സ്, ശ്രീ​ജി​ത്, അ​ഫ്സ​ൽ ഷാ​ഹിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .‌‌‌