വ​നി​താ കൗ​ൺ​സി​ല​റെ സ്കൂ​ട്ട​ർ ഇ​ടി​പ്പി​ച്ച സം​ഭ​വം: പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ്
Thursday, May 28, 2020 11:14 PM IST
നെ​ടു​മ​ങ്ങാ​ട്: സ്ത്രീ​ക​ളോ​ടു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ സി​പി​എം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും വ​ന്ന​വ​രോ​ട് അ​ടു​ത്തി​ട​പ​ഴ​കി​യ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും അ​ധി​കൃ​ത​രും ക്വാ​റ​ന്‍റൈ​നി​ൽ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന റി​ലേ സ​മ​രം എ​ട്ടാം ദി​വ​സം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സ​മ​ര​ത്തി​നി​ട​യി​ൽ വ​നി​താ കൗ​ൺ​സി​ല​റും മ​ഹി​ളാ കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം അ​ധ്യ​ക്ഷ​യു​മാ​യ ഫാ​ത്തി​മ​യു​ടെ നേ​ർ​ക്ക് വാ​ഹ​നം ഓ​ടി​ച്ച് ക​യ​റ്റി പ​രി​ക്കേ​ൽ​പ്പി​ച്ച സി​പി​എം കൗ​ൺ​സി​ല​റു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​ര​ത്തി​ൽ അ​ഡ്വ. എം. ​മു​നീ​ർ, അ​ഡ്വ. എ​സ്. അ​രു​ൺ​കു​മാ​ർ, ടി. ​അ​ർ​ജു​ന​ൻ,എം. ​എ​സ്. ബി​നു,നൗ​ഷാ​ദ് ഖാ​ൻ, എ​ൻ. ഫാ​ത്തി​മ, അ​ഡ്വ. മ​ഹേ​ഷ് ച​ന്ദ്ര​ൻ, ഹ​സീ​ന ടീ​ച്ച​ർ,സ​ജാ​ദ് മ​ന്നൂ​ർ​ക്കോ​ണം, ക​രി​പ്പൂ​ര് ഷി​ബു,ശ​ര​ത് ശൈ​ലേ​ശ്വ​ര​ൻ, ഗീ​ത ജ​യ​ൻ, ഇ​ന്ദി​ര ക്ല​മ​ന്‍റ്,ശ്രീ​ല​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.