തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​സു​രേ​ഷ് കു​മാ​ർ പ​ടി​യി​റ​ങ്ങു​ന്നു
Thursday, May 28, 2020 11:14 PM IST
പേ​രൂ​ർ​ക്ക​ട: രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട​സേ​വാ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​സു​രേ​ഷ് കു​മാ​ർ പ​ടി​യി​റ​ങ്ങു​ന്നു.
1984ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ഇ​ദ്ദേ​ഹം 36 വ​ർ​ഷ​ത്തെ സ​ർ​വീ​സി​നു ശേ​ഷ​മാ​ണ് 31ന് ​വി​ര​മി​ക്കു​ന്ന​ത്. ക​ര​മ​ന സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം വി​വി​ധ കാ​ല​ങ്ങ​ളി​ലാ​യി 12 ഫ​യ​ർ​സ്റ്റേ​ഷ​ൻ യൂ​ണി​റ്റു​ക​ളി​ൽ സ്റ്റേ​ഷ​ൻ യൂ​ണി​റ്റു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2014ൽ ​ആ​ണ് ഇ​ദ്ദേ​ഹ​ത്തെ രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ തേ​ടി​യെ​ത്തി​യ​ത്.
1988ൽ ​ന​ട​ന്ന നാ​ടി​നെ വി​റ​പ്പി​ച്ച പെ​രു​മ​ൺ ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്വ​ന്തം ജീ​വ​ൻ​പോ​ലും പ​ണ​യം​വ​ച്ച് സു​രേ​ഷ് കു​മാ​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഓ​ർ​ക്കു​ന്നു.
ചാ​ല വ​ർ​ഗീ​യ ല​ഹ​ള, ഓ​ഖി പ്ര​ള​യം, ഫാ​മി​ലി പ്ലാ​സ്റ്റി​ക് അ​ഗ്നി ബാ​ധ, ചാ​ല തീ ​പി​ടി​ത്തം, ചെ​ല്ലം അം​ബ്ര​ല്ല മാ​ർ​ട്ട് തീ ​പി​ടി​ത്തം തു​ട​ങ്ങി​യ​വ​യി​ൽ അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വ​ൻ ദു​ര​ന്ത​ങ്ങ​ളെ വ​ഴി മാ​റ്റി​യി​രു​ന്നു. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രി​ക്കെ ആ​ണ് വി​ര​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.
പ​രേ​ത​രാ​യ ഗോ​പി​നാ​ഥ​ൻ നാ​യ​ർ ഇ​ന്ദി​രാ​ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ബി​ന്ദു സു​രേ​ഷ് ആ​ണ് ഭാ​ര്യ. മ​ക​ൻ: ഗോ​പീ​കൃ​ഷ്ണ​ൻ.