അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ടെ​ക്നീ​ഷ്യ​ന്മാ​രെ നി​യ​മി​ക്കു​ന്നു
Thursday, May 28, 2020 11:16 PM IST
പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് കാ​ര്‍​ഷി​ക ക​ര്‍​മ സേ​ന​യി​ലേ​ക്ക് അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ടെ​ക്നീ​ഷ്യ​ന്മാ​രെ നി​യ​മി​ക്കു​ന്നു. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് കൃ​ഷി​ഭൂ​മി ത​രി​ശാ​കു​ന്ന​തി​നു കാ​ര​ണ​മാ​യി​ത്തീ​രു​ന്നു. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് പു​തി​യ ന​ട​പ​ടി.
ക​ര്‍​ഷ​ക​ര്‍​ക്കു മി​ക​ച്ച സേ​വ​നം കു​റ​ഞ്ഞ ചെ​ല​വി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം യു​വ​ജ​ന​ങ്ങ​ള്‍​ക്കു മി​ക​ച്ച തൊ​ഴി​ലി​ടം ക​ണ്ടെ​ത്താ​ന്‍ ഈ ​സം​രം​ഭം സ​ഹാ​യി​ക്കു​ന്നു. നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷാ ഫോ​റം കു​ട​പ്പ​ന​ക്കു​ന്ന് കൃ​ഷി​ഭ​വ​നി​ല്‍ നി​ന്നു ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ ജൂ​ണ്‍ മൂ​ന്നു​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പ് ക​ര്‍​മ​സേ​നാ ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.