മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി ന​ഗ​ര​സ​ഭ
Thursday, May 28, 2020 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ലി​ന്യ​ര​ഹി​ത ന​ഗ​ര​ത്തി​ലേ​ക്കാ​യി വി​കേ​ന്ദ്രീ​കൃ​ത ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ.പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ള​ത്തൂ​രി​ൽ സ്ഥാ​പി​ച്ച പു​തി​യ എ​യ​റോ​ബി​ക് ബി​ൻ , മെ​റ്റീ​രി​യ​ൽ റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​ർ യൂ​ണി​റ്റു​ക​ളു​ടെ​യും,ക​രി​യി​ല സം​ഭ​ര​ണി​യു​ടേ​യും ഉ​ദ്ഘാ​ട​നം മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ നി​ർ​വ​ഹി​ച്ചു.​

ഡ​പ്യൂ​ട്ടി മേ​യ​ർ അ​ഡ്വ. രാ​ഖി ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​യാ​യി.​നി​ല​വി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി 220 പോ​ര്‍​ട്ട​ബി​ള്‍ എ​യ​റോ​ബി​ക് ബി​ന്നു​ക​ളും 54 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 414 എ​യ​റോ​ബി​ക് ബി​ന്നു​ക​ളും ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​വീ​ടു​ക​ളി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ചി​ട്ടു​ള്ള കി​ച്ച​ൺ ബി​ന്നു​ക​ൾ,ക​മ്യൂ​ണി​റ്റി ത​ല​ത്തി​ൽ ജൈ​വ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള എ​യ​റോ​ബി​ക് ബി​ൻ യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ജൈ​വ​വ​ള​മാ​ണ് നി​ല​വി​ൽ ന​ഗ​ര​സ​ഭ​യു​ടെ കാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്.​വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്.​ശി​വ​ദ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.