ബൈ​പ്പാ​സ് മു​റി​ച്ച് ക​ട​ക്കു​ന്പോ​ൾ സ്കൂ​ട്ട​റി​ടി​ച്ച് മ​രി​ച്ചു
Sunday, May 31, 2020 12:53 AM IST
വി​ഴി​ഞ്ഞം: ബൈ​പ്പാ​സ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ സ്കൂ​ട്ട​റി​ടി​ച്ച് മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കോ​വ​ളം കീ​ഴേ​പാ​റ​വി​ള വീ​ട്ടി​ൽ മ​ധു (47) വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മു​ട്ട​ത്ത​റ മോ​ക്ഷ​ക​വാ​ട​ത്തി​ൽ സം​സ്ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി എ​ട്ടോ​ടെ കോ​വ​ളം ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. കോ​വ​ളം കെ.​എ​സ് റോ​ഡി​ലെ ക​ട​യി​ൽ നി​ന്ന് ചാ​യ കു​ടി​ച്ച​ശേ​ഷം വി​ഴി​ഞ്ഞ​ത്ത് നി​ന്ന് വെ​ള്ളാ​റി​ലേ​ക്ക് പോ​കു​ന്ന ബൈ​പ്പാ​സ് റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ എ​തി​രെ വ​ന്ന വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ സ്കൂ​ട്ട​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു .ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: താ​ര. അ​ക്ഷ​യ ഏ​ക​മ​ക​ളാ​ണ്. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​വ​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.