ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് മ​രി​ച്ചു
Monday, June 1, 2020 12:48 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യ​വേ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് മാ​താ​വ് മ​രി​ച്ചു. പ​പ്പാ​ല ശ്രീ​നി​ല​യ​ത്തി​ൽ പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ൻ പി​ള്ള​യു​ടെ ഭാ​ര്യ ലി​ല്ലി കു​മാ​രി (55) യാ​ണ് മ​രി​ച്ച​ത്. ചി​ത​റ​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ മ​ക​നോ​ടൊ​പ്പം പോ​യി വ​ര​വേ തൊ​ളി​ക്കു​ഴി ജം​ഗ്ഷ​നി​ലു​ള്ള റോ​ഡി​ലെ ഹം​ബ് മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ലി​ല്ലി കു​മാ​രി റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ലി​ല്ലി മ​രി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യാ​ണ്. മ​ക്ക​ൾ: സൂ​ര​ജ്, സൂ​ര്യ. മ​രു​മ​ക്ക​ൾ: മാ​ള​വി​ക ,ഷാ​ജി.