20 ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍​ക്ക് പ്ര​തി​രോ​ധ മ​രു​ന്ന് ന​ല്‍​കി
Monday, June 1, 2020 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ20 ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍​ക്ക് പ്ര​തി​രോ​ധ മ​രു​ന്നു വി​ത​ര​ണം ചെ​യ്ത് ജി​ല്ലാ ഹോ​മി​യോ വ​കു​പ്പ്.
ജ​ന​പ്ര​തി​നി​ധി​ക​ള്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍, കു​ടും​ബ​ശ്രീ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ട് കൂ​ടി​യാ​ണ് പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. തു​ട​ര്‍​പ​ഠ​ന​ത്തി​നാ​യി പ്ര​തി​രോ​ധ​മ​രു​ന്ന് സ്വി​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സി.​എ​സ് പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ല്‍ വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.

ഉ​ണ​ങ്ങി​യ മ​രം
ഭീ​ഷ​ണി​യാ​കു​ന്നു

വെ​ഞ്ഞാ​റ​മൂ​ട് : റോ​ഡ് വ​ശ​ത്തെ ഉ​ണ​ങ്ങി​യ കൂ​റ്റ​ൻ മ​രം യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ക​ന്യാ​കു​ള​ങ്ങ​ര- മൂ​ക്കം​പാ​ല റോ​ഡി​ൽ ബോ​യ്സ് ഹൈ ​സ്കൂ​ളി​ന് സ​മീ​പ​ത്താ​ണ് കൂ​റ്റ​ൻ ആ​ഞ്ഞി​ലി ഉ​ണ​ങ്ങി അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​ത്. ഉ​ണ​ങ്ങി​യ മ​ര​ത്തി​ന്‍റെ അ​ടി​ഭാ​ഗം ദ്ര​വി​ച്ച നി​ല​യി​ലാ​ണ്. ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലു​ള്ള മ​രം മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്ത് വ​ന്നു.​അ​ടി​യ​ന്ത​ര​മാ​യി മ​രം മു​റി​ച്ചു മാ​റ്റി​യി​ല്ലെ​ങ്കി​ൽ സ​മ​രം ആ​രം​ഭി​ക്ക​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ