ഒാ​ൺ ലൈ​ൻ​ക്ലാ​സ്:​ പ​ദ്ധ​തി​യു​മാ​യി കെ.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ
Tuesday, June 2, 2020 11:36 PM IST
നെ​ടു​മ​ങ്ങാ​ട്: വി​ദ്യാ​ർ​ഥി​ക​ൾ ക്കു പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ.​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഓ​ൺ​ലൈ​ൻ ക്ലാ​സ്‌​സി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കാ​ൻ വ്യ​ത്യ​സ്ത ആ​ശ​യ​വു​മാ​യി എം​എ​ൽ​എ രം​ഗ​ത്തെ​ത്തി​യ​ത്. അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ മേ​ഖ​ല​ക​ളി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ എം​എ​ൽ​എ പ​ദ്ധ​തി​യി​ടു​ന്ന​ത്.​
മ​ണ്ഡ​ല​ത്തി​ലെ ആ​ദി​വാ​സി പ​ട്ടി​ക​ജാ​തി മേ​ഖ​ല​ക​ളി​ലെ സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ എം​എ​ൽ​എ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ പ​ട്ടി​ക വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പ​ഠ​ന​മു​റി​ക​ൾ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും പ​ട്ടി​ക​ജാ​തി മേ​ഖ​ല​ക​ളി​ലെ സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ളി​ലും ടി​വി​യും കേ​ബി​ൾ ക​ണ​ക്ഷ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യം ഒ​രു​ക്കി വിക്ടേഴ്സ്ചാ​ന​ലി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കു പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​ക്കി ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ഈ ​ആ​ഴ്ച​യി​ൽ ത​ന്നെ കു​ട്ടി​ക​ൾ​ക്കാ​യി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും വീ​ട്ടി​ൽ സൗ​ക​ര്യം ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

വൃ​ക്ഷ​ത്തൈ ന​ട്ടു

വെ​ഞ്ഞാ​റ​മൂ​ട് : ലോ​ക ക്ഷീ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ടീ​ലും, പ​താ​ക ഉ​യ​ർ​ത്ത​ലും സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഷൈ​ജു ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.