ന​ട​പ്പാ​ത​യി​ൽ മു​റി​ച്ചിട്ട മ​ര​ങ്ങ​ൾ നീ​ക്കം ചെയ്യണം: മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ
Tuesday, June 2, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം റോ​ഡി​ൽ ന​ന്ദ​ൻ​കോ​ട് ഭാ​ഗ​ത്താ​യി ന​ട​പ്പാ​ത​യിൽ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​ദേ​ശം ന​ൽ​കി .
വ​സ​തി​യി​ൽ നി​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് ന​ട​പ്പാ​ത​യിൽ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ മ​ന്ത്രി​ക​ണ്ട​ത്.ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ ഫോ​ണി​ൽ വി​ളി​ച്ച് മ​ര​ച്ചി​ല്ല​ക​ളും മ​റ്റും നീ​ക്കം ചെ​യ്യു​ന്ന​തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​. ഉടൻ തന്നെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഇ​ട​പെ​ടു​ക​യും മ​ര​ച്ചി​ല്ല​ക​ളും മ​റ്റും നീ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.എ​ന്നാ​ൽ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പെ​രു​മാ​റി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രെ​ന്ന് ക​ണ്ടെ ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​രി​ക്കു​ന്ന​തി​നും നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.