നെ​ടു​മ​ങ്ങാ​ട് -ക​ന്യാ​കു​മാ​രി സം​സ്ഥാ​ന​പാ​ത ത​മി​ഴ്നാ​ട് അ​ട​ച്ചു
Wednesday, June 3, 2020 11:05 PM IST
വെ​ള്ള​റ​ട: നെ​ടു​മ​ങ്ങാ​ട് -ക​ന്യാ​കു​മാ​രി സം​സ്ഥാ​ന​പാ​ത ത​മി​ഴ്നാ​ട് മെ​റ്റ​ൽ​കൂ​ന ഉ​യ​ർ​ത്തി അ​ട​ച്ചു . സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ വെ​ള്ള​റ​ട ക​ടു​ക്ക​റ​യി​ലാ​ണ്, ത​മി​ഴ്‌​നാ​ട് പോ​ലീ​സ് റോ​ഡ് അ​ട​ച്ച​ത്. ലോ​ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച നാ​ള്‍ മു​ത​ല്‍ ച​ര​ക്കു നീ​ക്ക​ത്തി​ന് ഉ​ള്‍​പ്പെ​ടെ ത​മി​ഴ്‌​നാ​ട്-​കേ​ര​ള സ​ര്‍​ക്കാ​രു​ക​ള്‍ അ​നു​വ​ദി​ച്ചി​രു​ന്ന പ്ര​ധാ​ന പാ​ത​യാ​ണ് മെ​റ്റ​ലി​ട്ട് അ​ട​ച്ച​ത്. കാ​ല്‍​ന​ട യാ​ത്ര​യും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത്ര​യും ത​ട​സ​പ്പെ​ട്ടു.

അ​ണ്‍​ലോ​ക്ക് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ റോ​ഡ് അ​ട​ച്ച​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഇ​തോ​ടെ കേ​ര​ള ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ലു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​യി. മാ​ത്ര​മ​ല്ല

പ​ച്ച​ക്ക​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വ​ര​വും പൂ​ര്‍​ണ​മാ​യും നി​ല​ച്ചി​ട്ടു​ണ്ട് . ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി എ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന്‍റെ മ​റു​പ​ടി . ക​ടു​ക്ക​റ​യി​ലെ ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന്‍റെ ഔ​ട്ട് പോ​സ്റ്റി​ല്‍ നി​ന്ന് പോ​ലീ​സു​കാ​രെ​യും തി​രി​കെ വി​ളി​ച്ചി​ട്ടു​ണ്ട്.
ലോ​ക്ഡൗ​ണി​ന്‍റെ ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ കേ​ര​ള അ​തി​ര്‍​ത്തി​യി​ലെ അ​മ്പൂ​രി, വെ​ള്ള​റ​ട, കു​ന്ന​ത്തു​കാ​ല്‍, പാ​റ​ശാ​ല, കാ​രോ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി ഇ​ട​റോ​ഡു​ക​ള്‍ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് മ​ണ്ണി​ട്ട് അ​ട​ച്ചി​രു​ന്നു. ഇ​തു​വ​ഴി​യു​ള്ള നാ​ലു ച​ക്ര വാ​ഹ​ന​ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​ല​ച്ചി​ട്ടു​ണ്ട്.